ഉറ്റ സുഹൃത്തുകളാണ് ധ്യാൻ ശ്രീനിവാസനും അജു വർഗീസും. ഇരുവരുടേയും കുടുംബങ്ങൾ തമ്മിലും അടുത്ത ബന്ധമാണുള്ളത്. മാത്രമല്ല ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളും അജു വർഗീസ് ആയിരുന്നു.
ഇരുവരും പരസ്പരം ട്രോളുന്നത് പലപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറാറുണ്ട്. ഇപ്പോഴിതാ ധ്യാനിനെക്കുറിച്ച് തമാശ കലർന്ന പരാമർശം നടത്തിയിരിക്കുന്നതാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചേട്ടന്റെ കുട്ടികളിൽ ആർക്കെങ്കിലും അഭിനയിക്കാൻ താൽപ്പര്യം തോന്നിയാൽ…” എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് ധ്യാനിനെക്കുറിച്ച് രസകരമായ പരാമർശം അജു നടത്തിയത്.
”ഞാൻ തടയും, ഉറപ്പല്ലേ അല്ലെങ്കിൽ അതിലൊരുത്തനൊക്കെ വന്നിരുന്ന് എന്നെ കുറിച്ച് പറയുന്നത് കേൾക്കേണ്ടി വരില്ലേ. എന്റെ അപ്പൻ ഇങ്ങനെയായിരുന്നു, അങ്ങനെയായിരുന്നു, എന്നൊക്കെ പറയില്ലേ. അങ്ങനെ ചെയ്യുന്നൊരുത്തൻ ഇപ്പോഴുണ്ടല്ലോ. ധ്യാൻ അവർക്ക് ചാച്ചനാണ്. ഇപ്പോഴേ അവർ ധ്യാനിന്റെ ഫാൻസ് ആണ്.
ധ്യാൻ അവരെ ഡ്രൈവിങിനൊക്കെ കൊണ്ടുപോകും. കുറച്ചു കൂടി വലുതായാൽ അവർ എന്തായാലും ധ്യാനിന്റെ ഇന്റർവ്യൂ എല്ലാം കാണുമല്ലോ. അപ്പോൾ അവർക്ക് തോന്നിയാലോ, ചാച്ചൻ ചാച്ചന്റെ ഫാദറിനെക്കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടല്ലോ. അങ്ങനെയെങ്കിൽ ഞങ്ങൾക്കും കുറച്ചു പറയാനുണ്ടെന്ന് തോന്നിയാലോ”, അജു വർഗീസ് പറഞ്ഞു.
Discussion about this post