ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. കുപ്വാര ജില്ലയിലെ ഹന്ദ്‌വാരയിൽ ആയിരുന്നു സംഭവം. ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ഇന്നലെയായിരുന്നു സംഭവം. സച്ചൽദാർ വനമേഖലയിൽ ആയിരുന്നു ഏറ്റുമുട്ടൽ. നുഴഞ്ഞു കയറിയ ഭീകരർ വനമേഖലയിൽ തമ്പടിച്ചതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയതായിരുന്നു സംഘം. ഇതിനിടെ ഇവർക്ക് നേരെ ഭീകരർ വെടിയുതിർത്തു. സുരക്ഷാ സേന ഇത് ചെറുക്കുകയായിരുന്നു.
മണിക്കൂറുകളോളം ഏറ്റുമുട്ടൽ തുടർന്നു. ഇതിന് പിന്നാലെ നടന്ന പരിശോധനയിൽ ഭീകരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏറ്റുമുട്ടൽ പ്രദേശത്ത് നിന്നും എ.കെ 47 ഉൾപ്പെടെയുള്ള തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. ഭീകരർ പ്രദേശത്ത് തന്നെയുണ്ടെന്നാണ് സുരക്ഷാ സേന സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പരിശോധന തുടരുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
Discussion about this post