ഏറെക്കാലത്തെ ബഹിരാകാശ വാസത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് എത്തുകയാണ്.
ഒമ്പതുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും എത്തുന്നത്. നാസയുടെ ക്രൂ-9 ബഹിരാകാശ ദൗത്യസംഘാംഗങ്ങളായ സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്‌സാണ്ടർ ഗോർബനോവ് എന്നിവരെയും വഹിച്ചുകൊണ്ടുള്ള സ്‌പേസ് എക്‌സിൻറെ ഫ്രീഡം ഡ്രാഗൺ പേടകം നാളെ പുലർച്ചെ കടലിൽ സുരക്ഷിതമായി ഇറങ്ങും. സുനിതയുടെയും കൂട്ടുകാരന്റെയും മടക്കയാത്ര ഇത്ര വൈകിയതോടെ ഏറെ ശ്രമകരമാണ് ഓരോ ബഹിരാകാശ ദൗത്യവും എന്ന് സാധാരണക്കാർക്ക് വരെ ഇപ്പോൾ വ്യക്തമായിക്കാണും. നിരവധി പരീക്ഷണ നിരീക്ഷണങ്ങളാണ് ബഹിരാകാശ യാത്രകൾ കൂടുതൽ സുരക്ഷിതമാക്കാനായി ലോകത്തിന്റെ പലകോണുകളിലും നടക്കുന്നത്.
ഇപ്പോളിതാ ബഹിരാകാശ പര്യവേക്ഷണ സ്ഥാപനമായ യൂറോപ്യൻ സ്പേസ് ഏജൻസി കിടിലൻ പരീക്ഷണവുമായി എത്തിയിരിക്കുകയാണ്.ഫ്രാൻസിലെ ടൂലൂസിലുള്ള മീഡ്സ് സ്പേസ് ക്ലിനിക്കിലാണ് പഠനം നടക്കുന്നത്. പത്തു ദിവസത്തേക്ക് അനങ്ങാതെ കിടക്കക്കുന്നതാണ് പരീക്ഷണം പ്രതിഫലം ഏകദേശം 4.73 ലക്ഷം രൂപയാണ് നൽകുന്നത്.ബഹിരാകാശയാത്രികരുടെ ആരോഗ്യവും പ്രകടനവും മെച്ചപ്പെടുത്താനുള്ള പഠനങ്ങളുടെ ഭാഗമാണ് ഈ പരീക്ഷണവും.
കേൾക്കുമ്പോൾ വെറുതെ കിടന്നാൽ മാത്രം മതി എന്ന ധാരണ പാടില്ല. കട്ടിൽ ബാത്ടബ് പോലെ സജ്ജമാക്കിയ ശേഷം അതിൽ വെള്ളം നിറക്കും. അതിനുമുകളിൽ നനവ് പിടിക്കാത്ത തരത്തിലുള്ള തുണി വിരിക്കും അതിനു മുകളിലാണ് കിടക്കേണ്ടത്. ഇത്തരത്തിൽ കിടക്ക സജ്ജീകരിക്കുന്നത് ശരീരത്തിന് അനുഭവപ്പെടുന്ന ഭാരമില്ലായ്മ മുതലായ കാര്യങ്ങളെ പറ്റി പഠനം നടത്തുന്നതിനായാണ്. ബഹിരാകാശയാത്രികരുടെ ആരോഗ്യത്തെ പറ്റിയും അവർക്ക് ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തെ പറ്റിയും എടുക്കേണ്ട മുൻകരുതലുകളെ പറ്റിയും ധരണ സൃഷ്ടിക്കാൻ പഠനത്തിലൂടെ സാധിക്കും.
വിവാൾഡി എന്നാണ് ഈ ഗവേഷണത്തിന് പേര് നൽകിയിരിക്കുന്നത്. ഗവേഷണത്തിന്റെ അവാസനഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയുന്നതിന് സമാനമായ അവസ്ഥയാണ് ഇവിടെ പഠനത്തിനായി പുനഃസൃഷ്ടിച്ചിരിക്കുന്നത്. പത്ത് പേരാണ് നിലവിൽ പഠനത്തിന്റെ ഭാഗമായിരിക്കുന്നത്. 20നും 40നും ഇടയിൽ പ്രായമുള്ള പഠനത്തിന് അനുയോജ്യരായ ആളുകളെ കഴിഞ്ഞ വർഷമാണ് തെരഞ്ഞെടുക്കാൻ ആരംഭിച്ചത്. 1.65 മീറ്ററിനും 1.80 ഇടയിൽ ഉയരമുള്ളവരേയും അലർജിയോ മറ്റ് അസുഖങ്ങളോ ഇല്ലാത്തവരേയുമാണ് പഠനത്തിനായി പരിഗണിച്ചത്.
വെള്ളത്തിൽ പൊങ്ങികിടക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതിന് ഒരു ബോർഡും തലയുയർത്തിവെക്കാൻ നെക്ക് പില്ലോയും ലഭിക്കും. കൂടാതെ മൊബൈൽ ഫോൺ കയ്യിൽ സൂക്ഷിക്കാനുള്ള അനുമതിയും ഉണ്ട്.













Discussion about this post