ന്യൂഡൽഹി; ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷൻ നടത്തിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ. കേന്ദ്രസർക്കാർ പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കാത്ത ചടങ്ങിനാണ് മണിശങ്കർ അയ്യർ രാജ്യതാത്പര്യം മാനിക്കാതെ പങ്കെടുത്തത്.
ഇദ്ദേഹത്തിന്റെ ഈ പ്രവർത്തിയെ വിമർശിച്ച് ബിജെപി രംഗത്തെത്തി.ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നത് പാകിസ്താൻഫ്രണ്ട്‌ലി പാർട്ടിയായി മാറിയെന്ന് ബിജെപി ആരോപിച്ചു.മോദി വിരോധത്താൽ കോൺഗ്രസ് നേതാക്കൾ രാഷ്ട്രവിരോധികളായി മാറുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാലെ പ്രതികരിച്ചു. കോൺഗ്രസ് പാകിസ്താനെ സ്‌നേഹിക്കുന്നുവെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പ്രതികരിച്ചു. മണിശങ്കർ അയ്യരുടെയും മറ്റ് കോൺഗ്രസ് നേതാക്കളുടെയും ഹൃദയത്തിൽ പാകിസ്താനോട് സ്‌നേഹമുണ്ടെന്ന് ഇത് വ്യക്തമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താൻ ദേശീയ ദിനത്തോടനുബന്ധിച്ച് പാക് ഹൈക്കമ്മീഷൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലേക്ക് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരെ ക്ഷണിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അവസ്ഥയെ ആശ്രയിച്ചിരിക്കും ക്ഷണക്കത്തെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ക്ഷണങ്ങളെ സംബന്ധിച്ചിടത്തോളം, അവ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു) ക്ഷണം സ്വീകരിക്കുന്നതും ബന്ധത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
Discussion about this post