വമ്പൻ ഹൈപ്പോടെ ലോകത്താകമാനം റീലീസിനൊരുങ്ങുകയാണ് എമ്പുരാൻ. മണിക്കൂറുകൾ ശേഷിക്കേ ചിത്രത്തെ സംബന്ധിച്ച വിശേഷങ്ങൾ ആരാധകർ ഏറെ ആവേശയോടെയാണ് കേൾക്കുന്നത്. ഭാഷാ ഭേദമന്യേ ചിത്രത്തെ വരവേൽക്കാനാണ് ഇന്ത്യൻ സിനിമാപ്രേമികളുടെ തീരുമാനം.എന്നാൽ ഇപ്പോഴിതാ അത്ര സുഖകരമല്ലാത്ത ഒരു കാര്യം എമ്പുരാനെ സംബന്ധിച്ച് സോഷ്യൽമീഡിയയിൽ ഉയരുകയാണ്. ചിത്രത്തിനെതിരെ ബോയ് കോട്ട് ആഹ്വാനമാണ് എക്‌സിലെ ഒരു പ്രമുഖ പേജിൽ നിന്നും ഉയരുന്നത്. കന്നഡ ഡൈനാസ്റ്റി എന്ന കന്നഡ പേജിൽ നിന്നാണ് ബോയ്‌കോട്ട് ആഹ്വാനം.
എമ്പുരാൻ എന്ന മലയാളം സിനമയെ ഒരു വിതരണ കമ്പനി കർണാടകയിൽ മുഴുവൻ കൊണ്ട് വന്ന് തള്ളിയിരിക്കുകയാണ്. അതും മലയാളം ഭാഷയിൽ. ഭാഷ അടിച്ചേൽപ്പിക്കുന്നത് പോലെയാണ്. മലയാള സിനിമയ്ക്ക് 1,000 ഷോകൾ നൽകുന്നു. എന്നാൽ കന്നഡയിൽ ഒന്നുമില്ല എന്നും പേജിൽ പറയുന്നു. ഒരു സിനിമ കർണാടകയിൽ റിലീസ് ചെയ്യണമെങ്കിൽ അത് കന്നഡയിൽ ഡബ്ബ് ചെയ്ത് ഇറക്കണമെന്ന് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു. സിനിമയുടെ വിതരണക്കാരെ അടക്കമാണ് പോസ്റ്റിൽ വിമർശിക്കുന്നത്. എന്നാൽ പേജിന്റെ ഈ ആഹ്വാനത്തെ പൂർണ അവജ്ഞയോടെയ തള്ളുകയാണ് സിനിമാപ്രേമികൾ. ഭാഷയുടെ പേരിൽ കലയെ ഭിന്നിപ്പിക്കരുതെന്നും, സിനിമയെ സിനിമയായി കാണമെന്നും ആളുകൾ ചൂണ്ടിക്കാണിക്കുന്നു. മലയാളമായാലും,തമിഴ് ആയാലും കന്നഡയായാലും,തെലുഗു ആയാലും,ഹിന്ദി ആയാലും പ്രേക്ഷകന് ഇഷ്ടപ്പെട്ട ഭാഷയിൽ കാണുക എന്നും ,മലയാളം ഡബ്ബിംഗ് വേർഷൻ കാണാൻ താത്പര്യം ഇല്ലാത്തവർ അതത് പ്രാദേശിക ഭാഷയിൽ കാണൂ എന്നും ആളുകൾ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിൽ ്അന്യഭാഷാ ചിത്രങ്ങൾ പലതും ഡബ്ബിംഗ് ഇല്ലാതെയാണ് കാണുന്നതെന്നും ആ കൊടുക്കൽ വാങ്ങൽ ഇവിടെയും ആകാമെന്നുമാണ് ചിലർ പറയുന്നത്.
അതേസമയം കെജിഎഫ്,സലാർ എന്നീ സിനിമകൾ ഒരുക്കിയ ഹൊംബാലെ ഫിലിംസ് ആണ് എമ്പുരാന്റെ കർണാടകയിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. 198 ൽ അധികം ഹൗസ് ഫുൾ ഷോകളാണ് ഇതിനോടകം കർണാടകയിൽ ലഭിച്ചിരിക്കുന്നത്. ബുക്കിംഗ് ാരംഭിച്ച് ആദ്യ 24 മണിക്കൂറിലെ കണക്കാണിത്.
Discussion about this post