ന്യൂഡൽഹി: വിദേശരാജ്യങ്ങളുമായുള്ള കരാറുകളിൽ ന്ത്യയുടെ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന് ആവർത്തിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. വ്യാപാര കരാറുകളെക്കുറിച്ച് സംസാരിക്കവെ, കേന്ദ്രസർക്കാർ നിലവിൽ മൂന്ന് പ്രധാന ചർച്ചകളിലാണ് ഏർപ്പെട്ടിരിക്കുന്നതെന്ന് എസ് ജയശങ്കർ വ്യക്തമാക്കി. തിൽ അമേരിക്കയുമായുള്ള ചർച്ചയും ഉൾപ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള സാമ്പത്തിക ഇടപെടലിന്റെ കാര്യത്തിൽ വ്യാപാര കരാറുകൾ എല്ലായ്പ്പോഴും ഒരു പ്രധാന സ്ഥാനം വഹിച്ചിട്ടുണ്ട്. ഇപ്പോൾ ഇത് കൂടുതൽ പ്രസക്തമാണ്. നിലവിൽ, ഞങ്ങൾ മൂന്ന് പ്രധാന ചർച്ചകളിലാണ് ഏർപ്പെട്ടിരിക്കുന്നത് – യൂറോപ്യൻ യൂണിയനുമായും യുണൈറ്റഡ് കിംഗ്ഡവുമായുമുള്ള സ്വതന്ത്ര വ്യാപാരകരാറുകൾ അമേരിക്കയുമായുള്ള ഉഭയകക്ഷി വ്യാപാര കരാറും (ബിടിഎ). ന്യൂസിലൻഡുമായും ചർച്ചകൾ ആരംഭിച്ചു. മറ്റ് ചിലത് ഇതിനകം തന്നെ ചർച്ചയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ആദ്യം’ എന്ന സമീപനം ഇന്ത്യ പിന്തുടരുമെന്ന് എസ് ജയശങ്കർ ഉറപ്പുനൽകി.വിക്ഷിത് ഭാരത് എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇക്കാര്യത്തിൽ ‘ഇന്ത്യ ആദ്യം’ എന്ന സമീപനം സ്വീകരിക്കുമെന്ന് വ്യക്തമാണ്. നമ്മുടെ മുൻകാല സ്വതന്ത്ര വ്യാപാരകരാറുകൾ ഭൂരിഭാഗവും ഏഷ്യൻ സമ്പദ്വ്യവസ്ഥകളുമായാണ്, അവ പലതും മത്സര സ്വഭാവമുള്ളവയാണ്. ഗൾഫ്, പാശ്ചാത്യ സമ്പദ്വ്യവസ്ഥകളുമായി ഇടപഴകി മൊത്തത്തിലുള്ള സന്തുലിതാവസ്ഥ അവതരിപ്പിക്കുന്നതിന് ഒരു സാമ്പത്തിക യുക്തി മാത്രമല്ല, തന്ത്രപരമായ യുക്തിയും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകക്രമം എന്നത് ഒരു പാശ്ചാത്യ മിത്ത് ആണെന്നും അത് കാലഹരണപ്പെട്ടതാണെന്നും കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ പറഞ്ഞിരുന്നു. ഇന്നത്തെ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ആഗോള നിയമങ്ങൾ പരിണമിക്കണമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ലോകക്രമം പടിവാതിൽക്കൽ ആണെങ്കിലും വെല്ലുവിളികൾ ഉയർന്നുവന്നാൽ ഇന്ത്യ ലോകത്തിന് മുന്നിൽ സ്തുതിപാഠകരാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഒരു മഹത്തായ ലോകക്രമം ഉണ്ടായിരുന്നു, എല്ലാവരും അത് അനുസരിച്ചു. എന്നിരുന്നാലും, അത് അവരുടെ (പാശ്ചാത്യ) മിഥ്യയായിരുന്നു. മറ്റ് രാജ്യങ്ങളുടെ വീക്ഷണകോണിൽ നിന്ന് നോക്കൂ. ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ ആളുകൾക്ക് വാക്‌സിനുകൾ ലഭിക്കാത്തപ്പോൾ ലോകക്രമം എവിടെയായിരുന്നു? യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ ലോകക്രമം എവിടെയായിരുന്നുവെന്ന് ജയശങ്കർ ചോദിച്ചു.
ലോകം നേരിടുന്ന ‘വളരെ വലിയ പ്രശ്നങ്ങൾ’ മുമ്പും ഉണ്ടായിരുന്നുവെന്നും എന്നാൽ രാജ്യങ്ങൾക്ക് എഴുന്നേറ്റു നിന്ന് അവയെ വിളിച്ചുപറയാൻ ധൈര്യമില്ലെന്നും ജയ്ശങ്കർ കൂട്ടിച്ചേർത്തു. ‘കണക്റ്റിവിറ്റി എന്താണെന്ന് ലോകം അംഗീകരിക്കണമെന്ന് പറഞ്ഞ ചുരുക്കം ചിലരിൽ ഒരാളായിരുന്നു ഇന്ത്യ.. എന്ത് ബന്ധിപ്പിക്കണമെന്ന് ഒരു രാജ്യത്തിന് തീരുമാനിക്കാൻ കഴിയില്ല, പക്ഷേ ലോകത്തിന്റെ മറ്റു ഭാഗങ്ങളെ നോക്കൂ, അവരിൽ എത്ര പേർ സംസാരിച്ചു,’ ജയശങ്കർ പറഞ്ഞു.ലോകം മാറ്റത്തിന്റെ പടിവാതിൽക്കലാണെന്ന് അദ്ദേഹം പറഞ്ഞു. ‘അവസരങ്ങളുടെയും വെല്ലുവിളികളുടെയും കാര്യത്തിൽ മാറ്റം നല്ലതാണോ ചീത്തയാണോ എന്ന് കാലം തെളിയിക്കും. പക്ഷേ, നമുക്ക് എങ്ങനെയോ നഷ്ടപ്പെട്ട ലോകത്തിന് വേണ്ടി സ്തുതിഗീതം പാടിക്കൊണ്ട് ഞാൻ ചുറ്റിനടക്കുന്നത് നിങ്ങൾ കാണില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post