കറൻസി നോട്ടുകളും (Currency Notes) നാണയങ്ങളും (Coins) ശേഖരിക്കുന്നവർ ലോകത്ത് ധാരാളമുണ്ട്. അപൂർവമായ കറൻസി നോട്ടുകളും നാണയങ്ങളും ശേഖരത്തിൽ ഉൾപ്പെടുത്തണമെന്ന് പലർക്കും അതിയായ താൽപര്യമുണ്ടാവും. ചില സീരിയൽ നമ്പറുകൾ, ചിത്രങ്ങൾ, എന്നിവയൊക്കെ സാധാരണ കറൻസി നോട്ടുകളെയും നാണയങ്ങളെയും ചിലപ്പോൾ അമൂല്യമാക്കി മാറ്റിയേക്കാം. യഥാർത്ഥ മൂല്യത്തിൽ നിന്ന് സ്വപ്നം കാണാൻ പാറ്റാത്ത വിധത്തിൽ അതിന്റെ ‘ വില’ വർദ്ധിച്ചേക്കും. നിങ്ങളുടെ കൈവശം അത്തരം നോട്ടുകളോ നാണയങ്ങളോ ഉണ്ടായാൽ ലക്ഷക്കണക്കിന് രൂപ സമ്പാദിക്കാനുള്ള അവസരമമാണ് നിങ്ങൾക്ക് ലഭിക്കുക.
നിങ്ങളുടെ നോട്ടിലോ നാണയത്തിലോ 786 എന്ന നമ്പർ ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് 3-4 ലക്ഷം രൂപയ്ക്ക് വരെ ഓൺലൈനിൽ ലേലം ചെയ്യാൻ സാധിക്കും. ഇസ്ലാം ഹിന്ദു മതം തുടങ്ങിയ വിവിധ മതങ്ങളിൽ ഈ നമ്പറിന് വലിയ പ്രധാന്യമാണ് നൽകുന്നത്. അതിനാൽ സമീപകാലത്ത് ഈ നമ്പറിന് ആവശ്യം വർദ്ധിച്ചിട്ടുണ്ട്.
കറൻസി നോട്ട് ശേഖരിക്കുന്നവർ അന്വേഷിക്കാറുള്ള നോട്ടുകളാണ് ‘786’ എന്ന സീരിയൽ നമ്പർ ഉള്ളവ. ഈ മൂന്ന് അക്കങ്ങൾക്ക് ഉൾക്കൊള്ളുന്ന കറൻസി നോട്ടിന് ഇപ്പോൾ 3 ലക്ഷം രൂപ വരെ വിലയുണ്ട്. ഇസ്ലാം മതവിശ്വാസികൾക്കിടയിൽ 786 എന്ന സംഖ്യ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. 786 എന്ന സംഖ്യ ഖുർആനിന്റെ ആരംഭ വാക്യമായ
‘ബിസ്മില്ലാ അൽ-റഹ്‌മാൻ അൽ-റഹീം’എന്ന വാക്യത്തിന്റെ സംഖ്യാ മൂല്യത്തെ പ്രതിനിധീകരിക്കുന്നു.
എന്നിരുന്നാലും, ഹിന്ദുമതത്തിൽ ഈ സംഖ്യ ‘ത്രിമൂർത്തി’ എന്നാണ് അർത്ഥമാക്കുന്നത്, ഇത് മതത്തിലെ മൂന്ന് പ്രധാന ദൈവങ്ങളായ ബ്രഹ്‌മാവ്, വിഷ്ണു, മഹേഷ് എന്നിവരെ പ്രതിനിധീകരിക്കുന്നു .അതിനാൽ ഈ സീരിയൽ നമ്പർ വരുന്ന കറൻസി നോട്ടുകളോ നാണയങ്ങളോ ഓൺലൈനിൽ ലേലത്തിന് വെച്ചാൽ നോട്ടിന്റെ യഥാർത്ഥ മൂല്യം പരിഗണിക്കപ്പെടാതെ തന്നെ നിങ്ങൾക്ക് പതിനായിരക്കണക്കിനോ ലക്ഷക്കണക്കിനോ രൂപ ലഭിച്ചേക്കും.
ഈ രീതിയിൽ പണം സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഇ-ബേയിൽ (eBay) ഇത്തരമൊരു നോട്ട് ലേലത്തിന് വെയ്ക്കുക. അറിയപ്പെടുന്ന ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഇ-ബേയിലൂടെ അപൂർവ്വമായ കറൻസി നോട്ടുകളും നാണയങ്ങളും വിൽക്കാനും വാങ്ങാനും ഉപഭോക്താക്കൾക്ക് കഴിയുന്നു. മറ്റ് പ്ലാറ്റ്‌ഫോമുകളും ഇതിനായി ഉപയോഗിക്കാം. ചിലർ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കൂടി പോലും അപൂർവ നാണയങ്ങളും നോട്ടുകളും വിൽക്കാറുണ്ട്. ദീർഘകാലമായി ഓൺലൈൻ മാർക്കറ്റ് പ്ലേസ് എന്ന നിലയിൽ പ്രവർത്തിക്കുന്നത് കാരണം ഇ-ബേ വലിയൊരു വിഭാഗം ആളുകൾക്കും ഇഷ്ടപ്പെട്ട പ്ലാറ്റ്‌ഫോമാണ്.









Discussion about this post