Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Science

അഭിനയത്തിന് ഓസ്കാർ കൊടുക്കണം! കാറ്റിൽ ആടിപ്പാടി വേട്ടയാടുന്ന പക്കാ ഫ്രോഡ് പാമ്പ്v

by Brave India Desk
Jun 27, 2026, 08:46 pm IST
in Science
Share on Facebook
Tweet
WhatsAppTelegram

 

പകൽ മുഴുവൻ മരക്കൊമ്പിലിരുന്ന് “ഞാനൊരു ഇലയാണേ… എന്നെ ആരും നോക്കല്ലേ…” എന്ന്  കള്ളം പറയുന്ന, ഒരൊന്നൊന്നര ‘ഫ്രോഡ്’ പാമ്പ്! നമ്മളിൽ പലരും ഇൻസ്റ്റാഗ്രാമിലും റീൽസിലും കൺഫ്യൂഷൻ ഉണ്ടാക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷനുകൾ കണ്ടിട്ടുണ്ടാകും. എന്നാൽ പ്രകൃതിയിലെ ഏറ്റവും വലിയ ലൈവ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഏതാണെന്ന് ചോദിച്ചാൽ അതിനൊരൊറ്റ ഉത്തരമേയുള്ളൂ—നമ്മുടെ പച്ചിലപ്പാമ്പ്! മരക്കൊമ്പിലെ പച്ചപ്പിലേക്ക് സൂക്ഷിച്ചുനോക്കിയാൽ ഒരു പച്ച വള്ളി ചുറ്റിപ്പിണഞ്ഞു കിടക്കുന്നത് പോലെ തോന്നും. പക്ഷേ, കണ്ണിമയ്ക്കുന്ന നേരത്തിനുള്ളിൽ ആ വള്ളിക്ക് ജീവൻ വെച്ച് മുന്നിലുള്ള ഓന്തിനെ ‘ടപ്പേ’ എന്ന് പിടിച്ച് വിഴുങ്ങുമ്പോഴാണ് നമ്മൾ ഞെട്ടുക, “ദെെവമേ…അത് വള്ളിയല്ല, പാമ്പായിരുന്നല്ലേ!” എന്ന്.

Stories you may like

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

അതെ, സോഷ്യൽ മീഡിയയിലെ റീലുകാർക്ക് വരെ ട്യൂഷൻ കൊടുക്കാൻ പറ്റുന്ന രീതിയിൽ തകർപ്പൻ ‘ക്യാമഫ്ലാഷ്’ (Camouflage) അഥവാ പ്രച്ഛന്നവേഷക്കാരായി ജീവിക്കുന്ന നമ്മുടെ സ്വന്തം പച്ചിലപ്പാമ്പ് അഥവാ കൊടിപ്പാമ്പ്. ശാസ്ത്രലോകത്ത് ഇവന്റെ പേര് ഇത്തിരി ഗമയുള്ളതാണ്—’അഹേതുല്ല’ (Ahaetulla). പണ്ടൊക്കെ ഇന്ത്യയിലുള്ള എല്ലാ പച്ചപ്പന്മാരെയും ‘അഹേതുല്ല നാസൂത’ (Ahaetulla nasuta) എന്ന ഒരൊറ്റ ഫാമിലി ഗ്രൂപ്പിലാണ് ശാസ്ത്രജ്ഞർ ഇട്ടിരുന്നത്. എന്നാൽ അടുത്തിടെ നടന്ന ഡി.എൻ.എ ടെസ്റ്റുകൾ തെളിയിച്ചത്, പശ്ചിമഘട്ടത്തിലെ ഓരോ കാട്ടിലും വ്യത്യസ്ത സ്വഭാവമുള്ള പലതരം ‘അഹേതുല്ല’ ഫ്രീക്കന്മാർ ഒളിച്ചുകഴിയുന്നുണ്ടെന്നാണ്.

ഇവന്റെ ലുക്ക് ഒന്ന് വിശകലനം ചെയ്താൽ, ഒന്നര-രണ്ട് മീറ്റർ നീളമുണ്ടെങ്കിലും വെറും 150 ഗ്രാം തൂക്കമേ ഉള്ളൂ. അതായത്  ഒരു ഷോപ്പിംഗ് കവറിന്റെ അത്രപോലും ഭാരമില്ല! ശരീരം മൊത്തം ഇളംപച്ച, വയറ്റിൽ ഒരു മഞ്ഞ ഷേഡ്, പിന്നെ ഒരു അമ്പിന്റെ മുന പോലത്തെ നീളൻ മൂക്കും. ഇത്രയും പോരെങ്കിൽ പ്രകൃതി ഇവന് കൊടുത്ത ഒരു വിചിത്രമായ കണ്ണുണ്ട്. ലോകത്തിലെ 99% പാമ്പുകൾക്കും ഉരുണ്ടതോ നീളത്തിലുള്ളതോ ആയ കൃഷ്ണമണി ഉള്ളപ്പോൾ, ഇവന് മാത്രം ഒരു പ്രത്യേക തരം തിരശ്ചീന (Horizontal) കൃഷ്ണമണിയാണുള്ളത്. ഒരു തരം ഹോളിവുഡ് സ്റ്റൈൽ ‘ബൈനോക്കുലർ വിഷൻ’! മരക്കൊമ്പിലിരുന്ന് കൊണ്ട് ഇര ഇരിക്കുന്ന ദൂരവും ആംഗിളും കൃത്യമായി 4K ക്വാളിറ്റിയിൽ അളക്കാൻ ഈ കണ്ണുകൾ ഇവനെ സഹായിക്കും.

ഇനി ഇവന്റെ വേട്ടയാടൽ രീതി കണ്ടാൽ അഭിനയത്തിനുള്ള ഓസ്കാർ അവാർഡ് വരെ കൊടുക്കാൻ തോന്നും. ഇരയെ ഓടിച്ചിട്ട് പിടിക്കാനുള്ള സ്റ്റാമിനയൊന്നും ഈ പാവത്തിനില്ല. അതുകൊണ്ട് ഇവൻ പ്രയോഗിക്കുന്നത് ‘അംബുഷ് ഹണ്ടിങ്’ (Ambush Hunting) തന്ത്രമാണ്. അതായത്, മരക്കൊമ്പിൽ ഒരൊറ്റ കിടപ്പാണ്. ഇനി വല്ല കാറ്റും വീശിയാൽ, “ദാ ഞാനും കാറ്റിൽ ആടുന്ന ഒരു കൊമ്പാണ്” എന്ന് വരുത്തിത്തീർക്കാൻ കാറ്റിന്റെ അതേ സ്പീഡിൽ ഇവനും ശരീരം മെല്ലെ ആട്ടാൻ തുടങ്ങും! ഈ ഓസ്കാർ പ്രകടനം കണ്ട് പാവം പല്ലികളും തവളകളും ഓന്തുകളും വിചാരിക്കും ഇതേതോ വെറും കരിയിലയാണെന്ന്. അവറ്റകൾ അശ്രദ്ധമായി അടുത്തു വരുമ്പോൾ, ടപ്പേ എന്ന് പറഞ്ഞ് മിന്നൽ വേഗത്തിൽ ഒരു സിംഗിൾ ഷോട്ട് പിടുത്തമാണ്!

“അല്ല ചേട്ടാ, അപ്പോ ഇവന്റെ വിഷത്തിന്റെ കാര്യമോ?” എന്ന് ചോദിച്ചാൽ, ഇവനൊരു ‘റീയർ-ഫാങ്ഡ്’ (Rear-fanged) പാമ്പാണ്. വിഷപ്പല്ലുകൾ ഉള്ളത് വായുടെ ഏറ്റവും പിന്നിലാണ്. അതുകൊണ്ട് മനുഷ്യനെ കടിക്കാൻ ഇവൻ വായ പരമാവധി വലിച്ചു തുറക്കേണ്ടി വരും. ഇനി കടിച്ചാൽ തന്നെ വിഷം അത്ര സ്ട്രോങ്ങല്ലാത്തതുകൊണ്ട് മനുഷ്യർ ചത്തുപോകില്ല. പരമാവധി പോയാൽ കടിയേറ്റ ഭാഗത്ത് ചെറിയൊരു വീക്കവും വേദനയും മരവിപ്പും വരും; അല്ലാതെ സിനിമയിലെപ്പോലെ നീല നിറമായി മാറത്തൊന്നുമില്ല.

ഭീഷണി വരുമ്പോൾ ശത്രുക്കളെ പേടിപ്പിക്കാൻ ഇവൻ കാട്ടിക്കൂട്ടുന്ന ചില കോമാളിത്തരങ്ങളുണ്ട്. ശരീരം പെട്ടെന്ന് അങ്ങട് വീർപ്പിക്കും. അപ്പോൾ സാധാരണ കാണാത്ത, ഉള്ളിലെ കറുപ്പും വെള്ളയും കലർന്ന ഡിസൈൻ പാളികൾ പുറത്തുവരും.  മറ്റുള്ള പാമ്പുകളെപ്പോലെ മുട്ടയിട്ട്, അതിന് കാവലിരുന്ന് സമയം കളയുന്ന പരിപാടിയൊന്നും പച്ചിലപ്പാമ്പിന്റെ ഡിക്ഷണറിയിലില്ല. ഇവറ്റകൾ ‘ഓവോവിവിപാരസ്’ (Ovoviviparous) ആണ്. അതായത്, മുട്ടയൊക്കെ സ്വന്തം വയറ്റിൽ തന്നെ വെച്ച് വിരിയിച്ച്, ഒടുവിൽ പ്രസവിക്കുന്നത് 5 മുതൽ 20 വരെ എണ്ണം മിടുക്കൻ കുഞ്ഞുങ്ങളെയാണ്! ജനിച്ച വഴിക്ക് തന്നെ കുഞ്ഞുങ്ങൾ  മരത്തിൽ കയറാൻ പഠിച്ചോളും.

സത്യത്തിൽ നമ്മുടെ തൊടിയിലെ പല്ലികളുടെയും തവളകളുടെയും എണ്ണം അമിതമാകാതെ നോക്കുന്ന പ്രകൃതിയുടെ സ്വന്തം ‘പോപ്പുലേഷൻ കൺട്രോൾ ഓഫീസറാണ്’ കക്ഷി. അതുകൊണ്ട് അടുത്ത തവണ മരക്കൊമ്പിൽ ഇങ്ങനെ ആടിപ്പാടി കിടക്കുന്ന ഒരു പച്ചിലപാമ്പിനെ കണ്ടാൽ, പേടിച്ച് വടിയെടുക്കാൻ ഓടരുതേ….പ്ലീസ്..

 

Tags: snakeGreen Vine Snake
Share
Tweet
SendShare

Latest stories from this section

പകൽ വെളിച്ചത്തിൽ നക്ഷത്രങ്ങൾ എങ്ങോട്ട് ഒളിച്ചോടുന്നു? പലരും തിരിച്ചറിയാത്ത ആ ശാസ്ത്ര സത്യം ഇതാണ്!

പകൽ വെളിച്ചത്തിൽ നക്ഷത്രങ്ങൾ എങ്ങോട്ട് ഒളിച്ചോടുന്നു? പലരും തിരിച്ചറിയാത്ത ആ ശാസ്ത്ര സത്യം ഇതാണ്!

പല്ലിൽ cavity ഉണ്ടാകുന്നതിന് പിന്നിലെ chemistry എന്താണ്?

പല്ലിൽ cavity ഉണ്ടാകുന്നതിന് പിന്നിലെ chemistry എന്താണ്?

ബാത്ത് സോപ്പ് തീർന്നാൽ ഡിറ്റർജന്റ് ഉപയോഗിക്കാറുണ്ടോ?: രാസവ്യത്യാസം തരുന്നത് മുട്ടൻ പണി

ബാത്ത് സോപ്പ് തീർന്നാൽ ഡിറ്റർജന്റ് ഉപയോഗിക്കാറുണ്ടോ?: രാസവ്യത്യാസം തരുന്നത് മുട്ടൻ പണി

ദാഹമകറ്റാൻ കുടിക്കുന്ന കോളയ്ക്ക് തുരുമ്പ് മായ്ച്ചുകളയാൻ കഴിയുമോ?

ദാഹമകറ്റാൻ കുടിക്കുന്ന കോളയ്ക്ക് തുരുമ്പ് മായ്ച്ചുകളയാൻ കഴിയുമോ?

Latest News

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പുതിയ നയതന്ത്ര നീക്കം ; മൂന്ന് ദിവസത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് പുടിൻ

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

വില കൂട്ടരുത്, വൃത്തിയില്ലെങ്കിൽ അയാളെ അയക്കും”; സുഹൃത്തിന്റെ കഫേയ്ക്ക് സൽമാൻ ഖാന്റെ രസകരമായ താക്കീത്

വില കൂട്ടരുത്, വൃത്തിയില്ലെങ്കിൽ അയാളെ അയക്കും”; സുഹൃത്തിന്റെ കഫേയ്ക്ക് സൽമാൻ ഖാന്റെ രസകരമായ താക്കീത്

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies