ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും വെടിവെയ്പ്പ്. സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി . തിരച്ചിലിനിടെ ഭീകരരെ വളഞ്ഞ് കശ്മീർ പോലീസ്. ആയുധങ്ങളുമായി അഞ്ച് ഭീകരർ വരെ മേഖലയിലുണ്ടെന്നാണ് വിവരം.
ജമ്മു കശ്മീരിലെ കത്വയിലാണ് സംഭവം. ഏറ്റുമുട്ടൽ അതിരാവിലെ തുടങ്ങിയതാണ്. ഭീകരരുടെ കൈയിൽ വൻ ആയുധ ശേഖരങ്ങൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
പാകിസ്താനുമായുള്ള അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയുള്ള സന്യാൽ ഗ്രാമത്തിനുള്ളിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. വിവരം ലഭിച്ചതിനെത്തുടർന്ന് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിലെ ഒരു പോലീസ് സംഘം തിരച്ചിൽ ആരംഭിച്ചു.
Discussion about this post