ബംഗളൂരൂ : തെലങ്കാന തുരങ്കം തകർന്ന് വീണുണ്ടായ അപകടത്തിൽ രണ്ടാമത്തെ മൃതദേഹം കൂടി കണ്ടെത്തി.സംഭവത്തിന് മുൻപ് തൊഴിലാളികൾ അറ്റകുറ്റപ്പണികൾ നടത്തിയിരുന്ന കൺവെയർ ബെൽറ്റിൽ നിന്ന് 50 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതുവരെ ആരുടെ മൃതദേഹമാണിതെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
ഫെബ്രുവരി 22 നാണ് എട്ട് തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്. ഒരു മാസത്തിലേറെയായി രക്ഷാപ്രവർത്തനം നടത്തുകയാണ്. തൊഴിലാളികളിൽ ഒരാളായ ഗുർപ്രീത് സിങ്ങിന്റെ മൃതദേഹം മാർച്ച് 9 ന് കണ്ടെടുത്തിരുന്നു.
32 -ാം ദിവസത്തിലേക്ക് കടക്കുന്ന രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കാണാതായവരെ കണ്ടെത്തുന്നതിനായി ടീമുകൾ അക്ഷീണം പ്രവർത്തിക്കുന്നുണ്ട് എന്ന് അധികൃതർ വ്യക്തമാക്കി. പുതുതായി കണ്ടെടുത്ത മൃതദേഹം തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു. എൻഡിആർഎഫ്, എസ്ഡിആർഎഫ്, എസ്സിസിഎൽ, അൻവി റോബോട്ടിക്‌സ്, മറ്റ് ടീമുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം ഏജൻസികൾ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായിട്ട്.











Discussion about this post