എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. രാവിലെ നടക്കുന്ന ജീവശാസ്ത്രം പരീക്ഷയോടെഇക്കാല്ലത്തെ പത്താം ക്ലാസ് പൊതുപരീക്ഷയ്ക്ക് സമാപനമാകും.സംഘർഷ സാധ്യതകളുടെപശ്ചാത്തലത്തിൽ സ്കൂളുകളിൽ അതിരുവിട്ട ആഹ്ലാദപ്രകടനം പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്നിർദേശം നൽകിയിട്ടുണ്ട്. ആഘോഷങ്ങള്‍ അതിരുകടക്കുന്നു, അക്രമത്തിലേക്ക് നീങ്ങുന്നു എന്നപരാതികള്‍ കണക്കിലെടുത്താണ് നിര്‍ദേശം. പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ കൂട്ടം കൂടുകയോആഘോഷം നടത്തുകയോ ചെയ്യുന്നില്ലെന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍സ്കൂളിന് പുറത്ത് പോലീസിന്‍റെ സാന്നിധ്യം ഉറപ്പാക്കാവുന്നതാണെന്ന് നിർദേശം ഉണ്ട്. കുട്ടികൾഅപകടകരമായ രീതിയിൽ ആഹ്ലാദപ്രകടനം സംഘടിപ്പിച്ചാൽ പോലീസിന്റെ സഹായം തേടാനുംപ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. വാഹനങ്ങൾ ഉപയോഗിച്ചുള്ളപ്രകടനങ്ങൾ ഒരുതരത്തിലും അനുവദിക്കില്ല.
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ കഴിയുന്ന 26-നും 29-നും കണ്ണൂര്‍ ജില്ലയില്‍ജാഗ്രതാദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുദിവസവും പരീക്ഷ കഴിഞ്ഞ് കുട്ടികളെ വീട്ടിലേക്ക്കൊണ്ടുപോകാന്‍ രക്ഷിതാക്കളെത്തണമെന്ന് കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ സ്‌കൂള്‍അധികൃതരും പോലീസും നിര്‍ദേശിച്ചു. പ്രശ്‌നസാധ്യതയുള്ള മറ്റിടങ്ങളിലും സര്‍ക്കാര്‍നിര്‍ദേശത്തെത്തുടര്‍ന്ന് മുന്‍കരുതലെടുത്തിട്ടുണ്ട്.
താമരശ്ശേരിയില്‍ ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പ് ചടങ്ങിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് 10-ാംക്ലാസ് വിദ്യാര്‍ഥി മരിച്ചതിന്റെയും ലഹരി ഉപയോഗവും തമ്മില്‍ത്തല്ലും വ്യാപകമായതിന്റെയുംപശ്ചാത്തലത്തിലാണിത്.
അതേസമയം സംസ്ഥാനത്ത് 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് ഈ വർഷംഎസ്എസ്എൽസി പരീക്ഷ എഴുതിയത്. പ്ലസ് ടു അവസാന പരീക്ഷ ഉച്ചയ്ക്ക് നടക്കും. ഒന്നുമുതൽഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 27നും, വി.എച്ച്.എസ്.ഇ വിഭാഗം പരീക്ഷ മാർച്ച് 29 നും സമാപിക്കും
Discussion about this post