തിരുവനന്തപുരം: ജെ.എസ്.സിലെ രാജന്‍ബാബു വിഭാഗം ബി.ജെ.പിയിലേക്ക്. ബി.ജെ.പിയുമായി സഹകരിയ്ക്കാന്‍ തീരുമാനമായി. പ്രഖ്യാപനം ഇന്നുണ്ടാകും. സി.പി.എമ്മുമായി സഹകരിയ്‌ക്കേണ്ടതില്ലെന്നും രാജന്‍ ബാബു വിഭാഗം തീരുമാനിച്ചു.
20 വര്‍ഷത്തോളം യുഡിഎഫില്‍ ഉറച്ചുനിന്ന പ്രസ്ഥാനത്തിനെ വേണ്ട രീതിയില്‍ പരിഗണിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. യുഡിഎഫില്‍ നിന്നും ജെഎസ്എസിനെ പുറത്താക്കിയത് സുധീരന്റെ വ്യക്തിവിരോധം ആണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഗൗരിയമ്മയുമായി രാജന്‍ബാബു ചര്‍ച്ചകള്‍ നടത്തിയെങ്കിലും ബിഡിജെഎസുമായുളള ബന്ധം പൂര്‍ണമായും ഒഴിവാക്കണമെന്ന് ഗൗരിയമ്മ ആവശ്യപ്പെട്ടിരുന്നു.
കൂടാതെ ഗൗരിയമ്മയുടെ പാര്‍ട്ടിയില്‍ ലയിച്ചാല്‍ മാത്രമെ സിപിഐഎമ്മിലേക്ക് പരിഗണിക്കു എന്നും സൂചിപ്പിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് രാജന്‍ബാബു വിഭാഗം ബി.ജെ.പിയുമായി സഹകരിയ്ക്കാന്‍ തീരുമാനിച്ചത്.
Discussion about this post