ഗാസ: വ്യോമാക്രമണത്തിൽ മറ്റൊരു ഹമാസ് നേതാവിനെ കൂടി വധിച്ച് ഇസ്രായേൽ. ഹമാസിന്റെ പലസ്തീൻ റസിസ്റ്റൻസ് മൂവ്‌മെന്റ് വിഭാഗം വക്താവ് അബ്ദുൾ ലത്തീഫ് അൽ ഖ്വാനൗ ആണ് കൊല്ലപ്പെട്ടത്. ഗാസ മുനമ്പിൽ നടത്തിയ വ്യോമാക്രമണത്തിലാണ് അബ്ദുൾ ലത്തീഫ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ.
ഇന്നലെ രാത്രി ഇസ്രായേൽ ഗാസയിലെ ഭീകരതാവളങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം അബ്ദുൾ ലത്തീഫിന്റെ മരണത്തിൽ ഹമാസ് നേതൃത്വമോ ഇസ്രായേലോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അടുത്തിടെ ഹമാസിന്റെ ഉന്നത നേതാക്കളായ രണ്ട് പേരെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചിരുന്നു. ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയിലെ നേതാക്കളായ ഇസ്മയിൽ ബർഹൗം, സഹാഹ് അൽ ബദ്രവീൽ എന്നിവരെയാണ് വധിച്ചത്. ഇതിന് പിന്നാലെയാണ് അബ്ദുൾ ലത്തീഫ് കൂടി കൊല്ലപ്പെട്ടിരിക്കുന്നത്.
ഹമാസിന്റെ പൊളിറ്റക്കൽ ബ്യൂറോയിലേത് മാത്രമായി 11 നേതാക്കളെയാണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചിരിക്കുന്നത്. ഇതിൽ ഹമാസിന്റെ പരമോന്നത നേതാക്കളും ഉൾപ്പെടുന്നു. ഇസ്മയിൽ ഹനിയേ, യഹ്യാ സിൻവാർ, സലേ അൽ അറൗറി, റാവ്ഹി മുഷ്തഹ എന്നിവരാണ് ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഉന്നത നേതാക്കൾ.
Discussion about this post