തിരുവനന്തപുരം; വൈദ്യുതി ഉപഭോക്താക്കൾക്ക് ഇരുട്ടിയായി സർചാർജ് നിരക്കിൽ വർദ്ധനവ്. ഏപ്രിൽ മാസത്തിൽ യൂണിറ്റിന് ഏഴുപൈസ നിരക്കിൽ സർചാർജ് ഈടാക്കാനാണ് കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്. വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതിന്റെ പരാതി തീരും മുൻപേയാണ് ഉപഭോക്താക്കൾക്ക് കൂനിമേൽ കുരുവായി സർചാർജ് വർദ്ധനവ്.
ഫെബ്രുവരിയിലെ അധികബാധ്യത നികത്താനാണ് സർചാർജ് വർദ്ധിപ്പിച്ചതെന്നാണ് വിശദീകരണം. ഫെബ്രുവരിയിൽ 14.38 കോടി രൂപയുടെ അധികബാധ്യതയുണ്ടെന്നാണ് കെഎസ്ഇബി വിശദീകരിക്കുന്നത്. ഇത് നികത്താനാണ് സർചാർജ് വീണ്ടും വർദ്ധിപ്പിക്കുന്നത്. ഈ മാസം എട്ടു പൈസയായിരുന്നു വർദ്ധിപ്പിച്ചിരുന്നത്. കഴിഞ്ഞ മാസങ്ങളിലും സർചാർജ് വർദ്ധിപ്പിച്ചത്.
Discussion about this post