ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശരപര്യടനം അടുത്ത മാസം. ത്രിദിന പര്യടനത്തിൽ അദ്ദേഹം ശ്രീലങ്കയും തായ്‌ലന്റുമാണ് സന്ദർശിക്കുക. ഏപ്രിൽ 3 മുതൽ ആറ് വരെയാണ് അദ്ദേഹത്തിന്റെ വിദേശ സന്ദർശനം.
ആറാമത് ബിമ്‌സ്‌ടെക് ( ബേയ് ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറൾ ടെക്‌നിക്കൽ ആൻഡ് എക്കണോമിക് കോ-ഓപ്പറേഷൻ) പങ്കെടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ തായ്‌ലൻഡ് സന്ദർശനം. ഏപ്രിൽ നാലിന് ബാങ്കോക്കിൽവച്ചാണ് പരിപാടി. അതിനാൽ ആദ്യം തായ്‌ലന്റ് ആണ് മോദി ആദ്യം സന്ദർശിക്കുന്നത്.
2018 ൽ നേപ്പാളിലെ കാഠ്മണ്ഡുവിലെ നടന്ന ബിമ്‌സ്‌ടെക് ഉച്ചകോടിയ്ക്ക് ശേഷം ആദ്യമായിട്ടാണ് നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നത്. ഈ കൂടിക്കാഴ്ചയിൽ രാജ്യങ്ങൾ തമ്മിൽ വിവിധ മേഖലകളിൽ ഉണ്ടാകേണ്ട സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്യും.
ഏപ്രിൽ മൂന്നിന് ആയിരിക്കും ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി തായ്‌ലന്റിൽ എത്തുക. തായ്‌ലന്റ് പ്രധാനമന്ത്രി പേതോങ്ടാർൺ ഷിനവത്രയുമായി മോദി കൂടിക്കാഴ്ച നടത്തും. വിവിധ ഉഭയകക്ഷി വിഷയങ്ങൾ ഇരുവരും തമ്മിൽ ചർച്ച ചെയ്യും. ഇതിന് ശേഷം അദ്ദേഹം ശ്രീലങ്കയിലേക്ക് തിരിക്കും.
നാല് മുതൽ ആറ് വരെ പ്രധാനമന്ത്രി ശ്രീലങ്കയിൽ ആയിരിക്കും. ശ്രീലങ്കൻ പ്രസിഡന്റ്
അനുര കുമാര ദിസനായകയുടെ ക്ഷണം സ്വീകരിച്ചാണ് മോദി സന്ദർശനം നടത്തുന്നത്. ശ്രീലങ്കയിലെ നേതൃത്വങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും. 2019 ൽ ആയിരുന്നു അവസാനമായി പ്രധാനമന്ത്രി ശ്രീലങ്ക സന്ദർശിച്ചത്.
Discussion about this post