കോഴിക്കോട് : പ്ലസ്ടു പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ ബിരുദ വിദ്യാർത്ഥി പിടിയില്‍. നാദാപുരംകടമേരിയില്‍ മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ. മുഹമ്മദ് ഇസ്മയില്‍ (18) ആണ്അറസ്റ്റിലായത്.
ആര്‍.എ.സി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്നവിദ്യാർത്ഥിയ്ക്ക് പകരം ബിരുദ വിദ്യാർത്ഥിയായ മുഹമ്മദ് ഇസ്മായിലാണ് പരീക്ഷഎഴുതാനെത്തിയത്.
ക്ലാസില്‍ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപകൻ സംശയം തോന്നി ചോദ്യം ചെയ്തതപ്പോഴാണ്ആള്‍മാറാട്ടം മനസിലായത്. കുട്ടി ഹാള്‍ ടിക്കറ്റില്‍ കൃത്രിമം നടത്തുകയായിരുന്നു. അദ്ധ്യാപകൻ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ വിദ്യാഭ്യാസ അധികൃതര്‍ക്കും പോലീസിലും പരാതിനല്‍കി. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
Discussion about this post