സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് സ്റ്റുഡിയോ ഗിബ്ലി. ഇൻസ്റ്റഗ്രാമിലും എക്‌സിലും ഫേസ്ബുക്കിലും ഗിബ്ലി ചിത്രങ്ങൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഓപ്പൺഎഐയുടെ ചാറ്റ് ജിപിടി-4ഒയുടെ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പുതിയ ചിത്രങ്ങൾ സൃഷ്ടിക്കാനും അവരുടെ ചിത്രങ്ങളെ ജാപ്പനീസ് അനിമേഷൻ സ്റ്റൈലിലേക്ക് മാറ്റാനും കഴിയുമെന്നതാണ് പ്രത്യേകത. എന്നാൽ ഇത് കൊണ്ട് ചാറ്റ്ജിപിടി പൊറുതിമുട്ടിയിരിക്കുകയാണ്…
ഫോട്ടോ എഡിറ്റിങ്ങിൽ ചാറ്റ് ജിപിടി പണിയെടുത്തു കുഴങ്ങിയെന്നാണ് പുതിയ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ ഗിബ്ലി സൗകര്യം ഉപയോഗിക്കുന്നത് താത്കാലികമായെങ്കിലും നിർത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഓപൺ എഐ. ഓപൺ എഐ ഉടമ സാം ആൾട്ട് മാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഉപഭോക്താക്കളോട് താത്കാലികമായെങ്കിലും ചിത്രങ്ങൾ ഉണ്ടാക്കുന്നത് നിർത്തണം എന്നാണ് ആർട്ട്മാന്റെ പ്രതികരണം. ഞങ്ങളുടെ ടീമിന് വിശ്രമം വേണം എന്ന് ചൂണ്ടിക്കാട്ടിയാണ് ആൾട്ട്മാന്റെ പ്രതികരണം. ഗിബ്ലി ചിത്രങ്ങളുടെ ആവശ്യം ഉയർന്നു തുടങ്ങിയ സാചര്യത്തിൽ ഓപ്പൺഎഐ ഇമേജ് ജനറേഷനിൽ നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ചാറ്റ്ജിപിടി പ്ലസ്, പ്രോ, ടീം, സെലക്ട് ഉപയോക്താക്കൾ ഉൾപ്പെടെയുള്ള പണം നൽകി ഉപയോഗിക്കുന്ന സബ്‌സ്‌ക്രൈബർമാർക്കായി നിജപ്പെടുത്തിയിരുന്നു. മുമ്പ് പരിധിയില്ലാത്ത സേവനം ആയിരുന്നു വാഗ്ദാനം ചെയ്തിരുന്നതെങ്കിൽ നിലവിൽ പ്രതിദിനം മൂന്ന് ചിത്രങ്ങളായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സ്റ്റുഡിയോ ഗിബ്ലി
ജാപ്പനീസ് ആനിമേഷൻ കമ്പനിയാണ് സ്റ്റുഡിയോ ഗിബ്ലി. ഇവരുടെ അനിമേഷനും കഥകളും ലോകപ്രശസ്തമാണ്. 1985ൽ ഹയാവോ മിയാസാക്കി, ഇസായോ ടക്കാഹതാ എന്നിവരുടെ നേതൃത്വത്തിൽ ആണ് ജപ്പാനീസ് അനിമേഷൻ സ്റ്റുഡിയോ തുടങ്ങിയത്. ആണ് ഗിബ്ലി. സ്പിരിറ്റഡ് എവേ,മൈ നൈബർ ടൊട്ടോരോ, കിക്കിസ് ഡെലിവറി സർവീസ്,ഔൾസ് മൂവിങ് കാസിൽ,പ്രിൻസസ് മൊനോനോക്, ദ വിന്റ് റൈസസ് അങ്ങനെ പ്രശസ്തമായ അനേകം അനിമേഷൻ ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.
Discussion about this post