Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ജനങ്ങളുടെ മനസിൽ വിഷം കുത്തിവയ്ക്കുന്ന സിനിമ; എമ്പുരാൻ നിരോധിക്കണം; കാലം എല്ലാത്തിനും മറുപടി നൽകുമെന്ന് ജിതിൻ കെ ജേക്കബ്

by Brave India Desk
Mar 31, 2025, 10:46 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സമാധാനത്തോടെ ജീവിക്കുന്ന ഇന്ത്യയുടെ ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ വിഷം കുത്തി നിറയ്ക്കുന്ന സിനിമയാണ് എമ്പുരാൻ എന്ന് ജിതിൻ ജെ ജേക്കബ്. ഈ സിനിമ നിരോധിക്കുകയാണ് വേണ്ടത്. സിനിമ വഴി വളർന്നവരല്ല സംഘപരിവാർ പ്രസ്ഥാനങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചത്.

എമ്പുരാൻസിനിമ പ്രോപഗണ്ട സിനിമ ആണ്. സിനിമ വഴി രാഷ്ട്രീയവും മതവും ഒക്കെ പ്രചരിപ്പിക്കാൻ അവകാശം ഉണ്ട്.
പൃഥ്വിരാജിന്റെ രാഷ്ട്രീയം, ഇന്ത്യ വിരുദ്ധത, മത തീവ്രവാദി പ്രസ്ഥാനങ്ങളോടുള്ള ആഭിമുഖ്യം തുടങ്ങിയവയൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ അയാളുടെ സിനിമയിൽ തീവ്രവാദികളെ വെള്ള പൂശുന്നതും, ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരെ, പ്രത്യേകിച്ച് ഇന്ത്യയിലെ ജനങ്ങളെ തീവ്രവാദി ആക്രമങ്ങളിൽ നിന്ന് സംരക്ഷിച്ചു നിർത്തുന്ന ചകഅ പോലുള്ള ഏജൻസികളെ താറടിച്ച് കാണിക്കുന്നതിലും ഒന്നും അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

എസ്ഐആറിൽ ഇടപെടില്ലെന്ന് കേരള ഹൈക്കോടതി ; സംസ്ഥാന സർക്കാരിന്റെ ഹർജി നിരസിച്ചു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പല സുഹൃത്തുക്കളും ചോദിക്കുന്നത് എന്തിനാണ് എമ്പുരാൻ സിനിമക്ക് നേരെ ഇത്രയും വലിയ വിമർശനം എന്ന്..
സിനിമയിൽ വലത് പക്ഷ രാഷ്ട്രീയത്തെ വിമർശിക്കുന്നത് കൊണ്ടല്ല എമ്പുരാൻ എന്ന സിനിമക്ക് നേരെ വിമർശനം. കേരളത്തിൽ ഇറങ്ങുന്ന 100% സിനിമകളും സംഘപരിവാറിനെ വിമർശിച്ചും, പരിഹസിച്ചും ഒക്കെയുള്ള സിനിമകളാണ്.
സിനിമകൾ വഴി വളർന്നവർ അല്ല സംഘപരിവാർ പ്രസ്ഥാനങ്ങൾ. 100 കൊല്ലമായി അവർ രാജ്യത്ത് പ്രവർത്തിക്കുന്നു. ഇന്ന് രാജ്യവും, ഇന്ത്യയിലെ 17 ഓളം സംസ്ഥാനങ്ങളും സംഘപരിവാർ ഭരിക്കുന്നു. ഏതെങ്കിലും ഒരു RSS നേതാവിന്റെ പേര് ആർക്കെങ്കിലും പറയാമോ..? ഏതെങ്കിലും ഒരു RSS ഓഫീസ് നിങ്ങൾ കണ്ടിട്ടുണ്ടോ..? ചാനൽ മൈക്കുകൾക്ക് മുന്നിലും, അന്തിചർച്ചകളിലും, കവല പ്രസംഗങ്ങളിലും ഒന്നും അവരെ കാണില്ല. അവരുടെ പ്രവർത്തന രീതികൾ അങ്ങനെയൊന്നും അല്ല. എന്നാൽ എല്ലായിടത്തും അവർ ഉണ്ട് താനും.
അതുകൊണ്ട് തന്നെ നിങ്ങൾ ഖത്തറിലെ മുഴുവൻ എണ്ണയും വിറ്റ് കിട്ടുന്ന പണം കൊണ്ട് സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് എതിരെ ആയിരക്കണക്കിന് സിനിമകൾ എടുത്താലും അവരെ അതൊന്നും ബാധിക്കില്ല.
‘എമ്പുരാൻ’ സിനിമ പ്രോപഗണ്ട സിനിമ ആണ്. അതിലും തെറ്റൊന്നും ഇല്ല. സിനിമ വഴി രാഷ്ട്രീയവും മതവും ഒക്കെ പ്രചരിപ്പിക്കാൻ അവകാശം ഉണ്ട്.
പ്രിത്വിരാജിന്റെ രാഷ്ട്രീയം, ഇന്ത്യ വിരുദ്ധത, മത തീവ്രവാദി പ്രസ്ഥാനങ്ങളോടുള്ള ആഭിമുഖ്യം തുടങ്ങിയവയൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ പ്രിത്വിരാജ് അയാളുടെ സിനിമയിൽ തീവ്രവാദികളെ വെള്ള പൂശുന്നതും, ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരെ, പ്രത്യേകിച്ച് ഇന്ത്യയിലെ ജനങ്ങളെ തീവ്രവാദി ആക്രമങ്ങളിൽ നിന്ന് സംരക്ഷിച്ചു നിർത്തുന്ന NIA പോലുള്ള ഏജൻസികളെ താറടിച്ച് കാണിക്കുന്നതിലും ഒന്നും അത്ഭുതമില്ല.
ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് എതിരെ പോലും സിനിമയിൽ വിഷം തുപ്പന്ന് ഉണ്ടായിരുന്നു, പിന്നീട് അത് ആദ്യ സെൻസറിൽ കട്ട് ചെയ്തതാണ് എന്നതും വേണമെങ്കിൽ കണ്ടില്ല എന്ന് നടിക്കാം.
പക്ഷെ ഇവിടെ പ്രിത്വിരാജ് ചെയ്തത് രാജ്യം മറക്കാൻ ആഗ്രഹിക്കുന്ന ഒരു കലാപത്തെ ഗൂഢ ലക്ഷ്യത്തോടെ വീണ്ടും ചർച്ച ആക്കിയിരിക്കുക ആണ് സിനിമയിൽ. ആ കലാപത്തിൽ രണ്ട് വിഭാഗത്തിൽ പെട്ട ആളുകളും കൊല്ലപ്പെട്ടു, ആ കലാപം തുടങ്ങിയത് ആരാണ്, അതിൽ ആരൊക്കെ ശിക്ഷിക്കപ്പെട്ടു, അതിൽ ജുഡീഷ്യൽ അന്വേഷണത്തിൽ എന്തൊക്കെ പറഞ്ഞു എന്നത് ഒക്കെ എത്ര മൂടിവെച്ചാലും, എത്ര വളച്ചൊടിച്ചാലും ചരിത്ര സത്യങ്ങൾ ആണ്.

ആ കലാപത്തെ കുറിച്ച് വീണ്ടും ചർച്ച ചെയ്യാൻ പോലും ആർക്കും താല്പര്യം ഇല്ല. ആ മുറിവിനെ ആണ് പ്രിത്വിരാജ് ഒരു വിഭാഗത്തെ മാത്രം വെള്ള പൂശി അവതരിപ്പിച്ചത്. സിനിമയിൽ അത് ജസ്റ്റ് മെൻഷൻ ചെയ്ത് പോകുക മാത്രമായിരുന്നു എങ്കിൽ അങ്ങനെയും പറയാം, ഇത് സിനിമയുടെ ആദ്യ 20 മിനിറ്റ് മുഴുവൻ ഈ കലാപം ആണ് വെള്ള പൂശി കാണിക്കുന്നത്.
പ്രിത്വിരാജിന്റെ അല്ലെങ്കിൽ അയാൾക്ക് പിന്നിൽ ഉള്ളവരുടെ ലക്ഷ്യം വ്യക്തമാണ്, ആ കലാപത്തെ കുറിച്ച് ഇന്ത്യയിൽ വീണ്ടും ചർച്ച ഉണ്ടാകണം. ആ കലാപത്തിലെ ബാധിക്കപ്പെട്ട ജനത ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഒരു വിഭാഗത്തെ വെള്ള പൂശി ഇന്ത്യയിലെ നിയമങ്ങളെയും, ചരിത്ര സത്യങ്ങളെയും വെല്ലുവിളിച്ച് ഇത്രയും വിഷം വീണ്ടും പ്രിത്വിരാജ് തപ്പുന്നു എങ്കിൽ അവന്റെ ഉദ്ദേശം വളരെ വ്യക്തമാണ്. വീണ്ടും ആ കലാപത്തിന്റെ പേരിൽ ഇവിടെ രണ്ട് സമൂഹങ്ങൾ കലാഹിക്കുക, അതിന്റെ പേരിൽ വീണ്ടും സമൂഹ സ്പർദ്ദ ഉണ്ടാക്കുക..!
വെറും ക്രിമിനൽ ബുദ്ധി അല്ല പ്രിത്വിരാജിന്റേത്. കേരളത്തിൽ മാത്രം ഈ സിനിമ കാണിച്ചിട്ട് കാര്യമില്ല എന്ന് അവനും, ഈ സിനിമക്ക് ഫണ്ട് ചെയ്തവർക്കും അറിയാം. കേരളത്തിലെ 3.5 കോടി ജനങ്ങളും ഈ സിനിമ കണ്ടിട്ട് പ്രത്യേകിച്ച് മാറ്റം ഒന്നും ഉണ്ടാകില്ല എന്നറിയാം. കാരണം ആ കലാപത്തെ വെള്ള പൂശി വംശഹത്യ ആക്കി മൂടി വെച്ചിരിക്കുക ആയിരുന്നു കേരളത്തിലെ മാധ്യമങ്ങൾ. സഫാരി പോലുള്ള ചാനലുകളിൽ മാത്രമാണ് യഥാർത്ഥ സത്യം തുറന്നു കാണിച്ചത്.
ഈ സിനിമ പാൻ ഇന്ത്യ റിലീസ് ചെയ്ത് വീണ്ടും ജനങ്ങളുടെ മനസ്സിലേക്ക് വിഷം കുത്തി കയറ്റാൻ ആണ് ശ്രമിച്ചിട്ടുള്ളത്. മോഹൻലാൽ കോട്ട് ഇട്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന 7-8 സീൻ മാത്രമേ ഉള്ളൂ സിനിമയിൽ. പറയുമ്പോൾ മോഹൻലാൽ സിനിമ എന്ന് പറഞ്ഞ് മാർക്കറ്റിങ്ങും ചെയ്യാം. എങ്ങനെ ഉണ്ട് ബുദ്ധി..!
അവർ ഉദ്ദേശിച്ചത് പോലെ നടക്കാതിരുന്നത്, കോടിയേരിയുടെ സന്തതി കാണിച്ച മണ്ടത്തരം കൊണ്ടാണ്. കേരളത്തിന് പുറത്ത് സിനിമ ക്ലിക്ക് ആയിട്ട് ആയിരുന്നു വിവാദം എങ്കിൽ അവരുടെ ലക്ഷ്യം നേടിയേനെ. പക്ഷെ കേരളത്തിൽ തന്നെ ആദ്യ ദിവസം തന്നെ വിവാദം ആയി.

സിനിമയിൽ ഇന്ത്യക്ക് എതിരെയും, ഹിന്ദുക്കൾക്ക് എതിരെയും മാത്രമല്ല ക്രിസ്ത്യൻ വിശ്വാസങ്ങളെ കൂടി ഹീനമായി ആക്രമിക്കുന്നുണ്ട്.
ഇന്ത്യയിൽ ഒരു ആഭ്യന്തര കലാപം പോലും ഉണ്ടാക്കാൻ വേണ്ടി കരുതിക്കൂട്ടി ഉണ്ടാക്കിയ സിനിമ ആണ് എമ്പുരാൻ എന്നത് ഒരു യാഥാർഥ്യം ആണ്. അതിന് പിന്നിലെ വിദേശ ധനസഹായം ഒക്കെ അന്വേഷിക്കേണ്ടതുണ്ട്. ഇത്രയും വലിയ പബ്ലിസിറ്റി കൊടുത്ത്, വമ്പൻ ബജറ്റിൽ സിനിമ എടുക്കാൻ പറ്റിയ നിർമാതാക്കൾ ഒന്നും കേരളത്തിൽ ഇല്ല എന്നോർക്കണം. സംവിധായകന് ദിവസവും ഫൈവ് സ്റ്റാർ ഹോട്ടലിൽ സ്പാ ചെയ്യാൻ തന്നെ വേണ്ടി മാത്രം വന്നത് 20000 രൂപ ആയിരുന്നു എന്ന് ഈ സിനിമയിൽ പ്രവർത്തിച്ചവർ തന്നെ പറയുന്നു..!
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും തകർത്ത് ഇന്ത്യയിൽ ഒരു ആഭ്യന്തര കലാപം സൃഷ്ടിക്കാൻ വേണ്ടി വിദേശ ഫണ്ടിന്റെ സഹായത്തോടെ, മോഹൻലാലിനെ മുൻ നിർത്തി (സിനിമയിൽ വെറും സൈഡ് മാത്രം) സൃഷ്ട്ടിച്ച ഒരു പ്രോപഗണ്ട സിനിമ മാത്രമാണ് ഇതെന്ന് സാമാന്യ യുക്തി കൊണ്ട് ചിന്തിച്ചാൽ മനസ്സിലാകും.
അതുകൊണ്ടാണ് RSS നേരിട്ട് ഇടപ്പെട്ടതും, വീണ്ടും സെൻസർ ചെയ്യേണ്ടി വന്നതും. ഇതിന് മുൻപ് RSS ഇന്ത്യയിലെ ഒരു സിനിമയ്ക്ക് നേരെയും ഇത്രയും വിമർശനം ഉന്നയിച്ചിട്ടില്ല എന്ന് മാത്രമല്ല, അവർ ഇത്തരം കാര്യങ്ങളിൽ ഇടപെടുക പോലുമില്ല. പക്ഷെ ‘എമ്പുരാനിലെ’ ഗൂഢാലോചനയും, രാജ്യത്തോടുള്ള വെല്ലുവിളിയും, അതിലെ അപകടവും കൊണ്ട് തന്നെയാണ് ഇത്രയും വലിയ നീക്കം നടത്തിയതും, സെൻസറിങ്ങ് നടന്നതും.

പലരും വിചാരിക്കുന്നത് കേരളത്തിലെ ഓൺലൈൻ സന്ഘികൾ വിമർശം ഉന്നയിച്ചപ്പോൾ പ്രിത്വിരാജ് ഭയന്ന് സെൻസർ ചെയ്യാം എന്ന് പറഞ്ഞ് മുന്നോട്ട് വന്നതാണ് എന്നാണ്. RSS ന്റെ കൃത്യമായ ഇടപെടൽ ആണ്, ഇന്ത്യയിൽ വീണ്ടും കലാപം ഉണ്ടാക്കാൻ വരെ സാധ്യത ഉണ്ടായിരുന്ന ഈ സിനിമയുടെ മേൽ കത്തി വീണ്ടും വെപ്പിച്ചത്.
ഈ സിനിമയ്ക്ക് പിന്നിലുള്ള ഗൂഢാലോചന, വിദേശ ഫണ്ടിങ്ങ്, വിദേശ ഇടപെടൽ എല്ലാം അന്വേഷിക്കണം. ഇന്ത്യക്ക് എതിരെയുള്ള ഗൂഢാലോചന കണ്ടെത്തിയാൽ എല്ലാത്തിനെയും പിടിച്ച് അകത്തിടണം. പഴയത് പോലെ തീവ്രവാദത്തിന് എതിരെ നടപടി എടുക്കുമ്പോൾ ആവിഷ്‌ക്കര സ്വാതന്ത്ര്യം, ന്യുനപക്ഷ പീഡനം എന്നൊന്നും പറഞ്ഞ് ഒരുത്തനും വരില്ല, ആ കാലമൊക്കെ പോയി.
ആർക്ക് വേണ്ടിയാണ്, ആരുടെ നിർദേശപ്രകാരം ആണ് ഇന്ത്യ മറക്കാൻ ആഗ്രഹിച്ച ഒരു കലാപത്തെ ഒരു വിഭാഗത്തെ മാത്രം വെള്ള പൂശി, തുടർച്ചയായി 20 മിനിറ്റോളാം സിനിമയിൽ കാണിച്ചിരിക്കുന്നത് എന്നറിയണം.

ഇന്ത്യയിൽ സമാധാനത്തോടെ ജീവിക്കുന്ന ജനങ്ങളുടെ ഉള്ളിൽ വിഷം കുത്തി നിറച്ച് അവരെ കലാപത്തിന് വരെ പ്രേരിപ്പിക്കാൻ സാധ്യത ഉള്ള ഈ സിനിമ ഇന്ത്യയിൽ പൂർണമായും നിരോധിക്കുക ആണ് വേണ്ടത്. കേരളത്തിന് പുറത്ത് ഈ സിനിമ ക്ലച്ച് പിടിക്കാത്തത് കൊണ്ട് അങ്ങനെ ചെയ്യുമോ എന്നത് സംശയം ആണ്.
രണ്ട് ദിവസം കൊണ്ട് 100 കോടി രൂപ കളക്ഷൻ, 5 ദിവസം കൊണ്ട് 1000 കോടി എന്നൊക്കെയുള്ള തള്ളിന്റെ കണക്കുകൾ സൂക്ഷിച്ചു വെയ്ക്കുന്നത് നല്ലതാണ്. എന്തായാലും അവസാന കണക്ക് വരുമ്പോൾ എമ്പുരാൻ സിനിമ 1000 കോടി രൂപ കളക്ഷൻ നേടി, അതിൽ 975 കോടിയും നേടിയത് വിദേശത്ത് നിന്ന് എന്നാകും വാർത്ത..!
ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നേടിയ യഥാർത്ഥ കളക്ഷൻ ഉൾപ്പെടെ ഇപ്പോൾ കേന്ദ്ര സർക്കാരിന് കൃത്യമായ കണക്കുകൾ ലഭ്യമാണ് എന്നത് കൂടി ഓർക്കുക.
ഈ സിനിമ ഇന്ത്യ എന്ന രാജ്യത്തിനോടുള്ള വെല്ലുവിളി തന്നെയാണ്. ഇതിന് പിന്നിലുള്ള ഗൂഢാലോചനയും, ഇതിന് വേണ്ടി ഫണ്ട് ഇറക്കിയവരെയും കണ്ടെത്തുക തന്നെ വേണം. ഇന്ത്യയിലെ സുരക്ഷ ഏജൻസികൾ കോമാളികൾ ആണോ അല്ലയോ എന്നൊക്കെ വരും കാലങ്ങളിൽ യഥാർത്ഥ ജീവിതത്തിൽ നിന്ന് തന്നെ മനസ്സിലാകും.
ഭാര്യയെ കൊണ്ട് ഭീഷണിയും, അമ്മയെ കൊണ്ട് ഇരവാദവും ഇറക്കിയത് കൊണ്ട് രക്ഷപെടാൻ കഴിയും എന്നാണോ കരുതുന്നത്…? ഇത് ഇന്ത്യയാണ്, ഈ രാജ്യത്തിന് എതിരെ ആരൊക്കെ എന്തൊക്കെ ചെയ്തിട്ടുണ്ടോ അവരൊക്കെ എത്തേണ്ടിടത്ത് എത്തിയിട്ടുണ്ട്. കാലം എല്ലാത്തിനും മറുപടി നൽകും.
#ആളറിഞ്ഞുകളിക്കെടാനാറി

Tags: empuranjithin k jacob
Share1TweetSendShare

Latest stories from this section

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

എസ്എസ്‌കെ ഫണ്ട് ഇനി കിട്ടുമോയെന്ന് ആശങ്കയുണ്ട്; കിട്ടാതിരുന്നാൽ അതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

എസ്എസ്‌കെ ഫണ്ട് ഇനി കിട്ടുമോയെന്ന് ആശങ്കയുണ്ട്; കിട്ടാതിരുന്നാൽ അതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies