ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉടൻ തന്നെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും , ഇത്തരത്തിൽ സോഷ്യൽ മീഡിയയും രാഷ്ട്രീയ ഇടനാഴികളും ചർച്ചകൾ പൊടിപൊടിക്കുകയാണ്. ഇതു സംബന്ധിച്ച് യോഗി ആദിത്യനാഥ് ഒരു അഭിമുഖത്തിൽ വ്യക്തമായ മറുപടി നൽകി.
‘നോക്കൂ, ഞാൻ ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയാണ്.’ ഉത്തർപ്രദേശിലെ ജനങ്ങളുടെ ഉത്തരവാദിത്വം പാർട്ടി എന്നെ ഏൽപ്പിച്ചിരിക്കുന്നു. രാഷ്ട്രീയം എനിക്ക് മുഴുവൻ സമയ ജോലിയല്ല. ഞാൻ ഒരു യോഗിയാണ്. ഞാൻ ഇവിടെ എൻറെ ജോലി ചെയ്യുകയാണ്. ഇവിടെ ഉള്ളിടത്തോളം കാലം നമ്മൾ ജോലി ചെയ്യുന്നു, അതിന് വ്യക്തമായ ഒരു സമയപരിധിയുണ്ട്.
മഹാ കുംഭമേളയ്ക്കായി പ്രയാഗ്‌രാജിലെത്തിയ ആളുകളിൽ നിന്ന് ആളുകൾ അച്ചടക്കം എന്താണെന്ന് സമൂഹം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. റോഡുകൾ കാൽനടയാത്രയ്ക്ക് മാത്രമുള്ളതാണ്. 66 കോടി ആളുകൾ മഹാ കുംഭമേളയ്ക്ക് എത്തി. എവിടെയും കൊള്ളയടിക്കലോ, ആക്രമണമോ , തീവയ്പ്പോ, ലൈംഗിക പീഡനമോ, തട്ടിക്കൊണ്ടുപോകലോ ഉണ്ടായില്ല. ഇത് ഒരു മതപരമായ ശിക്ഷണമാണ്.
ആളുകൾ ഭക്തിയോടെയാണ് മഹാകുംഭത്തിന് എത്തിയത്. മഹാസ്നാനത്തിൽ പങ്കെടുത്ത് തുടർ യാത്ര ആരംഭിച്ചു. ഉത്സവങ്ങളോ ആഘോഷങ്ങളോ അതുപോലുള്ള മറ്റേതെങ്കിലും അവസരങ്ങളോ അസഭ്യം പറയുന്നതിനോ ആക്രമണങ്ങൾ നടത്താനോ ഉള്ള വേദിയായി മാറരുത്. നിങ്ങൾക്ക് സൗകര്യങ്ങൾ വേണമെങ്കിൽ അച്ചടക്കം എങ്ങനെ പാലിക്കണമെന്ന് അറിയണം. അറിയില്ലെങ്കിൽ പഠിക്കൂ, റോഡിൽ നമാസ് നിരോധിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു യോഗി ആദിത്യനാഥിൻറെ മറുപടി.
ബുൾഡോസർ നീക്കം തന്റെ നേട്ടമല്ലെന്നും ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി അറിയിച്ചു.ഇത് ഉത്തർപ്രദേശിന്റെ ആവശ്യമായിരുന്നു. ഉത്തർപ്രദേശിലെ ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ശരിയെന്ന് തോന്നിയത് ഞാൻ ചെയ്തു. ആരെങ്കിലും എവിടെയെങ്കിലും കയ്യേറ്റം നടത്തിയാൽ ബുൾഡോസർ ഉപയോഗിച്ച് അതിന് പരിഹാരം ഉണ്ടാക്കും. ബുൾഡോസർ എങ്ങനെ നന്നായി ഉപയോഗിക്കാമെന്ന് ഞങ്ങൾ ആളുകളെ പഠിപ്പിച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നതെന്നും മുഖ്യമന്ത്രി തമാശ രൂപത്തിൽ വ്യക്തമാക്കി.
Discussion about this post