ന്യൂഡൽഹി : വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം തേടി ചിലി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ഫോണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യാ സന്ദർശനത്തിനായാണ് ചിലി പ്രസിഡന്റ് ഡൽഹിയിൽ എത്തിയിരിക്കുന്നത്.
വ്യാപാരം, പ്രതിരോധം എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നത്തിനുള്ള താൽപര്യം ചിലി ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഹൈദരാബാദ് ഹൗസിൽ വെച്ച് ചിലി പ്രസിഡന്റ് ഇന്ത്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ആയുർവേദത്തിന്റെയും പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെയും സഹകരണം ചിലി ആഗ്രഹിക്കുന്നതായി അദ്ദേഹം പ്രധാനമന്ത്രിയോട് വ്യക്തമാക്കി.
ഏപ്രിൽ 5 വരെ ചിലി പ്രസിഡണ്ട് ഇന്ത്യയിൽ ഉണ്ടായിരിക്കും. പ്രസിഡന്റ് ദ്രൗപതി മുർമുവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ചിലി പ്രസിഡണ്ടിനായി പ്രത്യേക അത്താഴവിരുന്ന് സംഘടിപ്പിക്കുമെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചിട്ടുണ്ട്. തിരികെ മടങ്ങുന്നതിന് മുന്നോടിയായി ആഗ്ര, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങളും ഗബ്രിയേൽ ബോറിക് സന്ദർശിക്കും.
Discussion about this post