എമ്പുരാനിൽ ചരിത്രം വളച്ചൊടിച്ചതിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് പൃഥ്വിരാജിനെതിരെ ഉയരുന്നത്. എന്നാൽ പൃഥ്വിരാജ് ഇത്തരത്തിൽ ചരിത്രത്തോട് നിരുത്തരവാദപരമായ സമീപനം പാലിക്കുന്നത് ആദ്യമായി അല്ല എന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ ജോൺ ഡിറ്റോ. അടിയന്തരാവസ്ഥക്കാലത്ത് നടന്ന രാജൻ കൊലക്കേസുമായി ബന്ധപ്പെട്ട ഒരു സിനിമ ചെയ്യുന്നതിനായി പൃഥ്വിരാജിനെ സമീപിച്ചപ്പോൾ തന്നോടും ഇതേ രീതിയിൽ ചരിത്രം തിരുത്താൻ പൃഥ്വിരാജ് ആവശ്യപ്പെട്ടിരുന്നതായി ജോൺ ഡിറ്റോ വ്യക്തമാക്കുന്നു.
ജോൺ ഡിറ്റോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ്,
2005 ഡിസംബർ മാസം. എറണാകുളം എളംകുളത്തെ ജനതാ റോഡിലെ പൃഥ്വീരാജിൻ്റെ ഫ്ലാറ്റിലേക്ക് ഞാനും അന്ന് പ്രൊഡക്ഷൻ കൺട്രോളറും പിന്നീട് പ്രൊഡ്യൂസറുമായ അനിൽ മാത്യുവും ഒന്നിച്ച് ചെന്നു.
എൻ്റെ കയ്യിൽ DTP എടുത്ത് ബൈൻ്റു ചെയ്ത എൻ്റെ സിനിമയുടെ തിരക്കഥയുമുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് നടന്ന രാജൻ കൊലക്കേസിൻ്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതായിരുന്നു സിനിമ . രണ്ടു വർഷമെടുത്ത് എഴുതിയ തിരക്കഥയിൽ രാജൻ്റെ college ൻ സുഹൃത്തായിരുന്ന നക്സൽ നേതാവ് മുരളി കണ്ണമ്പള്ളിയുടെ വേഷമായിരുന്നു പൃഥ്വീരാജിനോട് പറയാൻ പോയത്.
തിരക്കഥ മുഴുവൻ വായിച്ച പൃഥ്വി പറഞ്ഞു.
ഇതിൽ മുരളീ കണ്ണമ്പള്ളി എന്ന തൻറെ കഥാപാത്രത്തെ നായകനാക്കി മാറ്റി എഴുതാമെങ്കിൽ അദ്ദേഹം അഭിനയിക്കാം എന്ന്.
അത് നടക്കില്ല എന്ന് ഞാൻ പറഞ്ഞു.
അനിലേട്ടൻ അവിശ്വസനീയമായി എന്നെ നോക്കി.
പൃഥ്വിരാജിനെ സംബന്ധിച്ച് അദ്ദേഹത്തിൻറെ നായകത്വം അനുസരിച്ച് ആവശ്യപ്പെട്ടത് ശരി തന്നെയാണ് .പക്ഷേ ചരിത്രത്തോട് നീതിപുലർത്തേണ്ടത് സംവിധായകനായ എൻ്റെ കടമയാണല്ലോ…
അന്ന് കോംപ്രമൈസ് ചെയ്തിരുന്നെങ്കിൽ ഒരു മാസ് പടം എനിക്ക് ചെയ്യാമായിരുന്നു. പിന്നീട് പൃഥ്വിരാജ് ചെയ്യേണ്ട വേഷം സൈജു കുറുപ്പ് ചെയ്തു.
സ്വന്തം വിജയത്തിനായി, ചരിത്രത്തോട് നീതിപുലർത്താതെ ഇറക്കിയ എമ്പുരാൻ
വിമർശിക്കപ്പെടുമ്പോൾ എന്നു മുതലേ ഈ ചരിത്രത്തോടുള്ള നിരുത്തരവാദ സമീപനം പൃഥ്വിക്ക് ഉണ്ട് എന്ന് പറയാനാണീ കുറിപ്പ്.
Discussion about this post