ന്യൂഡൽഹി : സിപിഎമ്മിന് ഇത്തവണയും വനിതാ ജനറൽ സെക്രട്ടറി ഉണ്ടാകില്ലെന്ന് സൂചിപ്പിച്ച് ബൃന്ദ കാരാട്ട്. നിലവിൽ പൊളിറ്റ് ബ്യൂറോയിൽ ഉള്ള രണ്ടു വനിതകൾ ഒഴിയുകയാണെന്നും ബൃന്ദ കാരാട്ട് അറിയിച്ചു. തൽക്കാലത്തേക്ക് വനിതാ ജനറൽ സെക്രട്ടറി ഉണ്ടാകില്ല. എന്നാൽ ഭാവിയിൽ ചിലപ്പോൾ ഉണ്ടായേക്കാം എന്നും ബൃന്ദ സൂചിപ്പിച്ചു.
സിപിഎമ്മിന് ഒരു ഭരണഘടനയുണ്ട്. അതിന് പ്രായപരിധി മാനദണ്ഡങ്ങൾ പാലിക്കേണ്ടതായി ഉണ്ട്. അതിനാലാണ് ഇപ്പോഴുള്ള രണ്ട് പി ബി വനിത അംഗങ്ങൾ ഒഴിയുന്നത്. ഇവർക്ക് പകരമായി മറ്റു രണ്ടു പേർ വരും എന്നും ബൃന്ദ കാരാട്ട് അറിയിച്ചു. നിലവിലെ പിബിയിലെ വനിതാ അംഗങ്ങളായ ബൃന്ദ കാരാട്ടും സുഭാഷിണി അലിയും ആണ് ഇത്തവണ സ്ഥാനം ഒഴിയുന്നത്.
സിപിഎം പൊളിറ്റ് ബ്യൂറോയിലെ പുതിയ വനിതാ അംഗമായി കേരളത്തിൽ നിന്നും കെ കെ ശൈലജ എത്തും എന്നാണ് സൂചന. നിലവിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമാണ് കെകെ ശൈലജ. കേരളത്തിൽ നിന്നും പി ബി അംഗങ്ങളായി പരിഗണിക്കുന്നവരുടെ പട്ടികയിൽ കെ രാധാക്യഷ്ണന്‍ എം പി, തോമസ് ഐസക്, ഇ പി ജയരാജന്‍ എന്നിവരുടെ പേരുകളും ഉണ്ട്.
Discussion about this post