ന്യൂഡൽഹി : മാർച്ച് മാസത്തിൽ കേന്ദ്രസർക്കാരിന്റെ ജിഎസ്ടി വരുമാനത്തിൽ വൻവർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട്. മാർച്ചിലെ മൊത്തം ജിഎസ്ടി വരുമാനം 9.9 ശതമാനം വർധിച്ച് 1.96 ലക്ഷം കോടി രൂപയിലെത്തി. നികുതി വെട്ടിപ്പ് തടയുന്നതിനും പാലിക്കൽ മെച്ചപ്പെടുത്തുന്നതിനുമായി കേന്ദ്ര സർക്കാരും ജിഎസ്ടിഎന്നും ചേർന്ന് സ്വീകരിച്ച നടപടികളുടെ ഫലമായാണ് ഈ കുതിച്ചുചാട്ടം എന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി.
മാർച്ചിൽ ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള ജിഎസ്ടി വരുമാനം 8.8 ശതമാനം ഉയർന്ന് 1.49 ലക്ഷം കോടി രൂപയായി ഉയർന്നു. ഇറക്കുമതി ചെയ്ത വസ്തുക്കളിൽ നിന്നുള്ള വരുമാനം 13.56 ശതമാനം ഉയർന്ന് 46,919 കോടി രൂപയും ആയി. 2025 മാർച്ചിൽ അറ്റ ജിഎസ്ടി വരുമാനം 1.76 ലക്ഷം കോടി രൂപയിലധികമായിരുന്നു എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Discussion about this post