Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

രത്തന്‍ ടാറ്റയുടെ 3800 കോടിയുടെ സ്വത്ത്; അവകാശികൾ ഇവരൊക്കെയോ?? പുണ്യം ചെയ്ത ജന്മം

by Brave India Desk
Apr 1, 2025, 08:05 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

മനുഷ്യസ്നേഹവും തനത് ബിസിനസ് തന്ത്രങ്ങളും കൊണ്ട് ഇന്ത്യയുടെ അഭിമാനമായി മാറിയ വ്യവസായിയാണ് രത്തൻ ടാറ്റ. ലോക ബ്രാൻഡായി ടാറ്റയെ ഉയർത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച അതികായൻ.പുതിയ മേഖലകളിൽ ടാറ്റാ ഗ്രൂപ്പിനെ വളർത്തിയെടുത്തതിന് പിന്നിൽ രത്തൻ ടാറ്റയുടെ ദീർഘവീക്ഷണമായിരുന്നു.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

2024 ഒക്ടോബര്‍ 9ന് വിടപറഞ്ഞ രത്തന്‍ ടാറ്റയുടെ വില്‍പത്രം പുറത്തുവന്നിരിക്കുകയാണ്. സ്വത്തില്‍ ഏറിയപങ്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് രത്തന്‍ ടാറ്റ മാറ്റിവച്ചിരിക്കുന്നത്. അദ്ദേഹം തന്റെ കുടുംബത്തെയും അടുത്ത സുഹൃത്തുക്കളെയും ജീവനക്കാരെയും, തന്റെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെയും പോലും മറന്നില്ല.

3800 കോടി മൂല്യംകണക്കാക്കുന്ന സ്വത്തുവകകളുടെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാവും വിനിയോഗിക്കുകയെന്നാണ് വിവരം. രത്തന്‍ടാറ്റ എന്‍ഡോവ്‌മെന്റ് ഫൗണ്ടേഷന്‍, രത്തന്‍ടാറ്റ എന്‍ഡോവ്‌മെന്റ് ട്രസ്റ്റ് എന്നിവയ്ക്കാവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ടാറ്റയുടെ സ്വത്ത് ലഭിക്കുക.അവശേഷിക്കുന്ന സ്വത്തുവകകളുടെ മൂന്നിലൊന്ന് ഭാഗംവീതം രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരിമാരായ ഷിറീന്‍ ജജീഭോയ്, ഡെയാന ജജീഭോയ് എന്നിവര്‍ക്കാകും ലഭിക്കുക.

ബാങ്കുകളിലുള്ള സ്ഥിരനിക്ഷേപങ്ങള്‍, ഓഹരികളും കടപ്പത്രങ്ങളും അടക്കമുള്ളവ, വാച്ചുകള്‍, പെയിന്റിങ്ങുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന 800 കോടിരൂപ വിലവരുന്ന സ്വത്തുക്കളുടെ ഭാഗമാണ് അര്‍ധസഹോദരിമാര്‍ക്ക് ലഭിക്കുന്നത്. അവശേഷിക്കുന്ന മൂന്നിലൊന്ന് ഭാഗം രത്തന്‍ ടാറ്റയുമായി വളരെ അടുപ്പമുണ്ടായിരുന്ന ടാറ്റാ ഗ്രൂപ്പ് മുന്‍ ജീവനക്കാരൻ മോഹിനി എം ദത്തയ്ക്കാവും ലഭിക്കുക.

ജൂഹു ബംഗ്ലാവിന്റെ ഒരുഭാഗവും ആഭരണങ്ങളുടെ ഒരുഭാഗവും അദ്ദേഹത്തിന്റെ ജീവിച്ചിരിക്കുന്ന ഒരേയൊരു അനന്തരാവകാശിയായ ജിമ്മി നവല്‍ ടാറ്റയ്ക്ക് ലഭിക്കും. അലിബാഗിലെ സ്വത്തുക്കളും രത്തന്‍ ടാറ്റയുടെ മൂന്ന് തോക്കുകളും അടക്കമുള്ളവ അടുത്ത സുഹൃത്ത് മെഹ്‌ലി മിസ്ത്രിയ്ക്ക് ലഭിക്കും. സ്വത്തുവകകള്‍ ലഭിക്കുന്നത് സംബന്ധിച്ച നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇവരെല്ലാം ബോംബേ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. വില്‍പത്രത്തിന്റെ ആധികാരികതയടക്കം കോടതി ഉറപ്പാക്കിയശേഷമാവും തുടര്‍നടപടികള്‍. രത്തന്‍ ടാറ്റ നിക്ഷേപം നടത്തിയിരുന്ന മറ്റ് ഓഹരികള്‍ അടക്കമുള്ളവ രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ഫൗണ്ടേഷനും രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ട്രസ്റ്റിനും തുല്യമായി വീതിച്ചുനല്‍കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

12 ലക്ഷംരൂപയുടെ ഫണ്ട് അരുമമൃഗങ്ങളുടെ സംരക്ഷണത്തിനായി അദ്ദേഹം മാറ്റിവെച്ചിട്ടുണ്ട്. അവരുടെ ആവശ്യങ്ങൾക്കായി മൂന്ന് മാസം കൂടുംതോറും 30,000 രൂപവീതം ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. രത്തൻ ടാറ്റയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആയിരുന്ന ശന്തനു നായിഡു എടുത്ത സ്റ്റുഡന്റ് ലോൺ എഴുതിത്തള്ളും. രത്തൻ ടാറ്റയുടെ അയൽക്കാരനായ ജേക്ക് മാലൈറ്റ് എടുത്ത പലിശരഹിത വിദ്യാഭ്യാസ ലോണും എഴുതിത്തള്ളുമെന്നാണ് വിവരം.

Tags: moneyratan tata
Share
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies