വഴക്കിനിടെ ഭാര്യയുടെ കൃത്രിമ സിലിക്കൺ സ്തനം കീറിയെടുത്ത് പുറത്തെറിഞ്ഞ ഭർത്താവ്പിടിയില്‍. ബ്രസീലീന്റെ തലസ്ഥാനമായ ബ്രസീലിയയിലാണ് സംഭവം. അടുത്തിടെയാണ് ഭാര്യശസ്ത്രക്രിയക്ക് വിധേയയായതും സിലിക്കൺ സ്തനം വച്ച് പിടിപ്പിച്ചതും.
ഭാര്യക്രൂരമായ മർദനത്തിന് ഇരയായെന്നും തലയിലും വയറ്റിലും മുഷ്ടി ചുരുട്ടി ഇടിക്കുകയുംചെയ്തുവെന്ന് പോലീസ് പറയുന്നു. അടുക്കളയിലെ കത്തികൊണ്ട് സ്തനംകീറിയെടുക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് കീറിയെറിഞ്ഞ സിലിക്കൺ സ്തനം കണ്ടെടുക്കുകയും യുവതിയെ ഉടനടിആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നടത്തി, സിലിക്കൺ സ്തനം ശാസ്ത്രക്രിയ ചെയ്ത് വെച്ചു പിടിപ്പിച്ചു.
Discussion about this post