തിരുവനന്തപുരം: നടന്‍ മുകേഷ് കൊല്ലത്ത് സിപിഎം സാധ്യതാ പട്ടികയില്‍. ഇരവിപുരം മണ്ഡലത്തിലാണ് മുകേഷിനെ പരിഗണിക്കുന്നത്. ചവറ സീറ്റ് ഒഴിച്ചിട്ടാണ് ജില്ലയിലെ മണ്ഡലങ്ങളിലെ സാധ്യതാ പട്ടിക.
കൊല്ലം മണ്ഡലത്തില്‍ പരിഗണിയ്ക്കുന്നത് പി.കെ. ഗുരുദാസന്‍, കെ.വരദരാജന്‍ എന്നിവരെയാണ്. കുണ്ടറ മണ്ഡലത്തില്‍ എസ്.എല്‍. സജികുമാര്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, ചിന്ത ജെറോം, കെ.എന്‍. ബാലഗോപാല്‍ എന്നിവരും കൊട്ടാരക്കരയില്‍ ഐഷ പോറ്റി, ജയമോഹന്‍ എന്നിവരുമാണ് സാധ്യതാ പട്ടികയിലുള്ളത്.
Discussion about this post