ന്യൂഡൽഹി: 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ പുരോഗമിക്കുന്ന തീരദേശദേശീയപാത നിർമ്മാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കേരളം, ആന്ധ്രാ പ്രദേശ്, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് തീരദേശ ദേശീയപാത നിർമാണം പുരോഗമിക്കുന്നത്. 1025 കിലോമീറ്റർ നീളുന്ന 27 തീരദേശ ദേശീയപാത പദ്ധതികളുടെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. ആകെ 65,111 കോടി രൂപ ചെലവിലാണ് നിർമാണമെന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി. ഈ പദ്ധതിയ്ക്ക പുറമേ 890 കിലോമീറ്റർ നീളുന്ന അധിക തീരദേശപാത നിർമ്മാണനും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ഏറ്റവും കൂടുതൽ നീളത്തിൽ തീരദേശ ദേശീയപാത നിർമാണം നടക്കുന്നത് കേരളത്തിലാണ്. 522 കിലോമീറ്റർ നീളുന്ന 16 പദ്ധതികളാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. ആകെ 52,575 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിൽ നടപ്പിലാക്കുന്നതെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാണ്.
തമിഴ്‌നാട്ടിൽ 128 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന തീരദേശ ദേശീയപാതയ്ക്ക് 5,376 കോടി രൂപയാണ് ചെലവ്. തമിഴ്‌നാട്ടിൽ 128 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന തീരദേശ ദേശീയപാതയ്ക്ക് 5,376 കോടി രൂപയാണ് ചെലവ്. ഗുജറാത്തിൽ 110 കിലോമീറ്റർ നീളുന്ന രണ്ട് പദ്ധതികൾക്കായി 1,298 കോടി രൂപയും മഹാരാഷ്ട്രയിൽ 104 കിലോമീറ്റർ നീളുന്ന മൂന്ന് പദ്ധതികൾക്കായി 3,782 കോടി രൂപയും ആന്ധ്രാ പ്രദേശിൽ 90 കിലോമീറ്റർ നീളുന്ന രണ്ട് പദ്ധതികൾക്കായി 1,128 കോടി രൂപയും ഗോവയിൽ 71 കിലോമീറ്റർ നീളുന്ന പദ്ധതിക്കായി 952 കോടി രൂപയുമാണ് കേന്ദ്രസർക്കാർ ചെലവഴിക്കുന്നത്.രാജ്യത്തിന്റെ തീരപ്രദേശത്തെ ഗതാഗതവും ടൂറിസം അടിസ്ഥാന സൗകരവ്യം ചരക്കുനീക്ക കാര്യക്ഷമതയും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരദേശ ദേശീയപാത നിർമാണം.
Discussion about this post