കൊളംബോ; ഇന്ത്യ ശ്രീലങ്ക ബന്ധത്തിൽ പുതിയ ഏട് കൂടി ചേർത്ത് നിർണായക കരാർ. ചരിത്രത്തിലാദ്യമായി ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണ കരാറിൽ ഒപ്പിട്ടു. മോദിയും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെയും തമ്മിൽ നടന്ന ചർച്ചയ്ക്ക് പിന്നാലെ ഏഴ് കരാറുകളിൽ ഒപ്പുവച്ചിരുന്നു. ഇതിലൊന്നാണ് പ്രതിരോധ സഹകരണ ഉടമ്പടി.
ഇന്ത്യയുടെയും ശ്രീലങ്കയുടെയും സുരക്ഷാതാൽപര്യങ്ങൾ പരസ്പരബന്ധിതവും പരസ്പര ആശ്രയത്വത്തിലുള്ളതും ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദുരിതകാലത്ത് ഇന്ത്യ നൽകി വന്ന പിന്തുണയ്ക്കും നന്ദിയ്ക്കും നന്ദി പറയാൻ ശ്രീലങ്കൻ പ്രസിഡന്റ് ദിസ്സനായകെയും മറന്നില്ല. ഇന്ത്യയ്ക്ക് ഭീഷണി ഉയർത്തുന്ന ഒരു പ്രവർത്തിയും ശ്രീലങ്കയുടെ മണ്ണിൽ അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സൗരവൈദ്യുത പദ്ധതി മോദിയും ദിസനായകെയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഗ്രിഡ് ഇന്റർകണക്ടിവിറ്റി ഉടമ്പടിയിലും ഇരുരാജ്യങ്ങളും ഒപ്പിട്ടിട്ടുണ്ട്. ശ്രീലങ്കയുടെ ക്ലീൻ എനർജി ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണിത്.ഗ്രിഡ് ഇന്റർകണക്ടിവിറ്റി ഉടമ്പടിയിലും ഇരു രാജ്യങ്ങളും ഒപ്പിട്ടിട്ടുണ്ട്. ഭാവിയിൽ ശ്രീലങ്കയ്ക്ക് ഇന്ത്യയിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യാനുള്ള സാധ്യതയാണ് ഈ കരാർ തുറന്നുവയ്ക്കുന്നത്.
Discussion about this post