കൊച്ചി; സ്വന്തം പോലീസ് കാന്റീൻ കാർഡ് എസ്ഡിപിഐ സംസ്ഥാന നേതാവിനു നൽകിയ ആലുവ സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐയ്ക്കെതിരെ നടപടി. അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. എഎസ്ഐ സലീമിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവം പോലീസിനെ വെട്ടിലാക്കിയിരിക്കുകയാണ്.
എഎസ്ഐയുടെ കാന്റീൻ കാർഡുപയോഗിച്ച് ഷൗക്കത്തലി കാന്റീനിൽ നിന്ന് സാധനങ്ങൾ വാങ്ങിയത് കുടുംബാംഗങ്ങളുടെ പേരിലായിരുന്നു. ഇതിൽ സംശയം തോന്നിയ ക്യാന്റീൻ ജീവനക്കാരനാണ് റൂറൽ എസ്പിയെ വിവരം അറിയിച്ചത്.
കാന്റീനിൽ നിന്ന് വാങ്ങിയ ടിവി, ഗിഫ്റ്റാണെന്നാണ് ഷൗക്കത്തലിയുടെ വാദം. എന്നാൽ ബില്ലിലെ വിവരം പുറത്തായതോടെ വാദം പൊളിഞ്ഞു. ഗുരുതര കൃത്യവിലോപമാണ് ഇയാളുടേതെന്ന് കണ്ടതിനാലാണ് സസ്പെൻഷൻ നടപടി.
തന്ത്ര പ്രധാനമായ സ്പെഷൽ ബ്രാഞ്ചിലെ പ്രധാന ഉദ്യോഗസ്ഥന് എസ്ഡിപിഐ സംസ്ഥാന നേതാവുമായുള്ള ബന്ധമാണ് പോലീസിനെ വലയ്ക്കുന്നത്.
Discussion about this post