വാസോ : പ്രമുഖ യുക്തിവാദി നേതാവും എഴുത്തുകാരനുമായ സനല്‍ ഇടമറുക് അറസ്റ്റിൽ. പോളണ്ടിൽ വെച്ച് ഇന്റർപോൾ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2012 മുതല്‍ ഫിൻലൻഡിൽ താമസിച്ചിരുന്ന ഇയാൾ ഒരു മനുഷ്യാവകാശ സംരക്ഷണ പരിപാടിയിൽ പങ്കെടുക്കാനായി പോളണ്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.
2020ലെ വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സനല്‍ ഇടമറുക് അറസ്റ്റിലായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിർദ്ദേശപ്രകാരം ഇൻ്റർപോൾ ഇയാൾക്കെതിരെ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വാസോ വിമാനത്താവളത്തിൽ വെച്ചാണ് ഇന്റർഫോൾ സനലിനെ കസ്റ്റഡിയിലെടുത്തത്.
2018ലാണ് ഇയാൾ ആലപ്പുഴ സ്വദേശിനിക്ക് വിസ വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്തിരുന്നത്. ഇതിനെതിരെ യുവതി ഇന്ത്യയിൽ പരാതി നൽകിയിരുന്നു. 2012ൽ മതനിന്ദ ആരോപിച്ച് കത്തോലിക്കാ സഭ സനൽ ഇടമറുനെതിരെ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ രാജ്യംവിട്ട് ഫിൻലൻഡിലേക്ക് പോയത്. അറസ്റ്റിലായ സനൽ ഇടമറുകിനെ വൈകാതെ തന്നെ ഇന്ത്യക്ക് കൈമാറും.
Discussion about this post