ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ. ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കി. കേന്ദ്രന്യൂനപക്ഷ ക്ഷേമ മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയത്. പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയ ബിൽ കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചത്. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ ഉൾ രൂപീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
നിയമം സ്റ്റേ ചെയ്യരുതെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേസിൽ സുപ്രീം കോടതിയിൽ കേന്ദ്രം തടസ്സ ഹർജി ഫയൽ ചെയ്തു. 16 ആം തീയതിയാണ് വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള വിവിധ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നത്. മുസ്ലീം വ്യക്തിനിയമ ബോർഡും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
Discussion about this post