Friday, November 21, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സിദ്ധാർത്ഥൻ കേസ്:ഹൈക്കോടതി ഇടപെടൽ നിർണായകം: 19 വിദ്യാർത്ഥികളെ പുറത്താക്കി വെറ്ററിനറി സർവകലാശാല

by Brave India Desk
Apr 10, 2025, 09:40 pm IST
in Kerala
Share on FacebookTweetWhatsAppTelegram

 

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ കാമ്പസിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിയായ ജെ.എസ്. സിദ്ധാർത്ഥനെ റാഗിംഗിനും ക്രൂരമർദ്ദനത്തിനും വിധേയനാക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ, പ്രതികളായ 19 വിദ്യാർത്ഥികളെ സർവകലാശാലയിൽ നിന്ന് പുറത്താക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് സർവകലാശാല ആന്റി റാഗിംഗ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

Stories you may like

വിവാഹദിനം ബ്യൂട്ടീഷന്റെ അടുത്ത് നിന്ന് മടങ്ങും വഴി വധുവിന് അപകടം; മുഹൂർത്തം തെറ്റാതെ ആശുപത്രിയിലെത്തി താലി കെട്ടി വരൻ

വാത്സല്യം നടിച്ച്  മൂന്നുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തി; 43 കാരൻ അറസ്റ്റിൽ

കേസിന്റെ പശ്ചാത്തലം

2024 ഫെബ്രുവരി 18-നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥനെ കോളേജ് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു നടന്ന അന്വേഷണത്തിൽ, എസ്എഫ്ഐ പ്രവർത്തകരടക്കമുള്ള സഹപാഠികളും സീനിയർ വിദ്യാർത്ഥികളും ചേർന്ന് സിദ്ധാർത്ഥനെ അതിക്രൂരമായ റാഗിംഗിനും മർദ്ദനത്തിനും വിധേയനാക്കിയതായി വ്യക്തമായി. അടിവസ്ത്രം മാത്രം ധരിപ്പിച്ച് പരസ്യവിചാരണ നടത്തുകയും ബെൽറ്റ്, മൊബൈൽ ചാർജർ കേബിൾ എന്നിവ ഉപയോഗിച്ച് മർദ്ദിക്കുകയും ശരീരത്തിൽ ചവിട്ടുകയും ചെയ്തതായാണ് ആരോപണം. ഈ പീഡനങ്ങളും അപമാനവും മൂലമുണ്ടായ മാനസിക ആഘാതമാണ് സിദ്ധാർത്ഥനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. സിദ്ധാർത്ഥന്റെ ശരീരത്തിലെ മുറിവുകളും കോളേജ് അധികൃതരുടെ സംശയാസ്പദമായ പെരുമാറ്റവുമാണ് മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെടാൻ കുടുംബത്തെ പ്രേരിപ്പിച്ചത്.

വിവാദങ്ങളും കോടതി ഇടപെടലും

കേസിന്റെ തുടക്കം മുതൽ പ്രതികളെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനും ശ്രമങ്ങൾ നടക്കുന്നതായി ആരോപണമുയർന്നിരുന്നു. എസ് എഫ് ഐ പ്രവർത്തകരായ പ്രതികളെ ഇടതുപക്ഷ ഭരണവും പോലീസും ചില അദ്ധ്യാപക സംഘടനകളും ചേർന്ന് സംരക്ഷിക്കുന്നതായി വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു.  പ്രതികളായ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ മറ്റൊരു കാമ്പസിൽ സൗകര്യമൊരുക്കാൻ സർവകലാശാല ശ്രമിച്ചത് വിവാദമായി. ഇതിനെതിരെ സിദ്ധാർത്ഥന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച സിംഗിൾ ബെഞ്ച്, പ്രതികൾക്ക് പഠനം തുടരാൻ അനുകൂലമായ നിലപാട് സ്വീകരിച്ചപ്പോൾ, സർവകലാശാല ഈ വിധിക്കെതിരെ അപ്പീൽ നൽകാൻ തയ്യാറാകാതെ പ്രതികളെ തിരികെ പ്രവേശിപ്പിക്കാൻ ഉത്തരവിറക്കി.

എന്നാൽ, സിദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകി. ഈ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യുകയും സർവകലാശാലയുടെ മൃദുസമീപനത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. തുടർന്നാണ് ആന്റി റാഗിംഗ് കമ്മിറ്റിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ 19 വിദ്യാർത്ഥികളെ പുറത്താക്കിയിരിക്കുന്നത്. പുറത്താക്കപ്പെട്ടവർക്ക് അടുത്ത മൂന്ന് വർഷത്തേക്ക് രാജ്യത്തെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നൽകരുതെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

ഉദ്യോഗസ്ഥർക്കെതിരെയും ആരോപണം

കേസുമായി ബന്ധപ്പെട്ട് സർവകലാശാലയിലെ ചില ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുന്നു. വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിയും നിയമവിഭാഗം മേധാവിയുമായിരുന്ന ഒരൂ ഉദ്യോഗസ്ഥ, കേസിൽ ഉൾപ്പെട്ട സ്വന്തം മകന്റെ ശിക്ഷ റദ്ദാക്കാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി ആരോപണമുണ്ട്. ഇവർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം സ്ഥാനക്കയറ്റം നൽകി നിയമിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. കോളേജ് ഡീനിന്റെയും അസിസ്റ്റന്റ് വാർഡന്റെയും പങ്കന്വേഷിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് സർവകലാശാല പരിഗണിച്ചില്ലെന്നും ആരോപണമുണ്ട്. കൂടാതെ, ആന്റി റാഗിംഗ് കമ്മിറ്റി ചെയർമാനായ രജിസ്ട്രാർ, ഹോസ്റ്റലുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയെന്നും, രാഷ്ട്രീയ സമ്മർദ്ദം മൂലം അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കപ്പെട്ടില്ലെന്നും സസ്പെൻഷനിലായ മറ്റ് ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്.

റാഗിംഗ് കേരളത്തിൽ

സിദ്ധാർത്ഥന്റെ ദാരുണമായ മരണം നടന്ന് ഒരു വർഷം പിന്നിടുമ്പോൾ കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ 47 റാഗിംഗ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 20 വർഷത്തിനിടെ ഒരു റാഗിംഗ് കേസിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടതെന്ന വസ്തുത ഇത്തരം ക്രൂരതകൾ ആവർത്തിക്കാൻ പ്രേരണയാകുന്നു എന്ന് സാമൂഹ്യ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സിദ്ധാർത്ഥൻ കേസിൽ പ്രതികളെ സർവകലാശാലയിൽ നിന്ന് പു റത്താക്കാൻ പോലും ഒരു വർഷമെടുത്തു. ഏകമകൻ ഇല്ലാതെയായ ആ കുടുംബത്തിന് ഇപ്പോഴും നീതി അകലെയാണ്. ഒരു പ്രതിക്ക് പോലും ശിക്ഷ വാങ്ങിക്കൊടുക്കാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല.

Tags: HIGHCOURT
ShareTweetSendShare

Latest stories from this section

വൈകീട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ബില്ല് മൂന്നിരട്ടിയോ? വ്യക്തമാക്കി കെഎസ്ഇബി

വൈദ്യുതിബന്ധം വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥനെ വളർത്തുനായ കടിച്ചു; സർവീസ് കണക്ഷൻ കട്ട് ചെയ്ത് ഉദ്യോഗസ്ഥൻ

വേറെ നിവൃത്തി ഇല്ല,പുറത്ത് വിടാൻ പാടില്ലായിരുന്നു: കുഞ്ചാക്കോ ബോബന്റെ പല സീനുകളും അഭിനയിച്ചത് താൻ: വെളിപ്പെടുത്തി സുനിൽ രാജ്

വേറെ നിവൃത്തി ഇല്ല,പുറത്ത് വിടാൻ പാടില്ലായിരുന്നു: കുഞ്ചാക്കോ ബോബന്റെ പല സീനുകളും അഭിനയിച്ചത് താൻ: വെളിപ്പെടുത്തി സുനിൽ രാജ്

മേയറേ…. വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത്  ആര്യാ രാജേന്ദ്രന്റെ ഓഫീസെന്ന് ആരോപണം, ദൃശ്യങ്ങൾ തെളിവെന്ന് വിവരം

മേയറേ…. വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത് ആര്യാ രാജേന്ദ്രന്റെ ഓഫീസെന്ന് ആരോപണം, ദൃശ്യങ്ങൾ തെളിവെന്ന് വിവരം

തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം അവസാനിക്കും; പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്ക് പാർട്ടി പോകുന്നു ; പി വി അൻവർ

പിവി അൻവറിന്റെ വീട്ടിലും സ്ഥാപനത്തിലും പരിശോധനയുമായി ഇഡി

Discussion about this post

Latest News

ചെന്നൈയിൽ ഒരുപാട് കൂട്ടുകാരുണ്ട്, പക്ഷെ അതിലൊരാൾ എനിക്ക് വളരെ സ്പെഷ്യലാണ്: സഞ്ജു സാംസൺ

ചെന്നൈയിൽ ഒരുപാട് കൂട്ടുകാരുണ്ട്, പക്ഷെ അതിലൊരാൾ എനിക്ക് വളരെ സ്പെഷ്യലാണ്: സഞ്ജു സാംസൺ

അവൾ യെസ് പറഞ്ഞു: ലോകകപ്പ് വേദിയിലെത്തിച്ച് സ്മൃതിയ്ക്ക് പലാഷിന്റെ സർപ്രൈസ് പ്രൊപ്പോസൽ: വീഡിയോ

അവൾ യെസ് പറഞ്ഞു: ലോകകപ്പ് വേദിയിലെത്തിച്ച് സ്മൃതിയ്ക്ക് പലാഷിന്റെ സർപ്രൈസ് പ്രൊപ്പോസൽ: വീഡിയോ

ഫ്‌ളോർ മിൽ ബോംബ് നിർമ്മാണ കേന്ദ്രമാക്കി: ഡൽഹി സ്‌ഫോടനത്തിന് ബോംബ് ഉണ്ടാക്കിയിടം കണ്ടെത്തി

ഫ്‌ളോർ മിൽ ബോംബ് നിർമ്മാണ കേന്ദ്രമാക്കി: ഡൽഹി സ്‌ഫോടനത്തിന് ബോംബ് ഉണ്ടാക്കിയിടം കണ്ടെത്തി

‘മിഷൻ കാഫിർ’ ; ചാവേർ ആവാൻ ഡോ. ഷഹീൻ ലക്ഷ്യം വെച്ചിരുന്നത് വിവാഹമോചിതരോ കുടുംബം വിട്ടവരോ ആയ സ്ത്രീകളെ ; വാട്സ്ആപ്പ് ചാറ്റ് വീണ്ടെടുത്തു

‘മിഷൻ കാഫിർ’ ; ചാവേർ ആവാൻ ഡോ. ഷഹീൻ ലക്ഷ്യം വെച്ചിരുന്നത് വിവാഹമോചിതരോ കുടുംബം വിട്ടവരോ ആയ സ്ത്രീകളെ ; വാട്സ്ആപ്പ് ചാറ്റ് വീണ്ടെടുത്തു

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി: തീവ്രന്യൂനമർദ്ദത്തിന് സാധ്യത;മുന്നറിയിപ്പ്

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി: തീവ്രന്യൂനമർദ്ദത്തിന് സാധ്യത;മുന്നറിയിപ്പ്

നാളെ മുതൽ ചെന്നൈ സൂപ്പർ കിങ്സിനെ പിന്തുണക്കാൻ ഒന്നും ഞാൻ പറയില്ല, പക്ഷെ…; സഞ്ജു സാംസന്റെ വീഡിയോ ചർച്ചയാകുന്നു

നാളെ മുതൽ ചെന്നൈ സൂപ്പർ കിങ്സിനെ പിന്തുണക്കാൻ ഒന്നും ഞാൻ പറയില്ല, പക്ഷെ…; സഞ്ജു സാംസന്റെ വീഡിയോ ചർച്ചയാകുന്നു

റെയർ എർത്ത് മാഗ്നറ്റ്: ഇന്ത്യയ്ക്ക് പ്രത്യേക പരിഗണനയുമായി ചൈന:യുഎസിന് നൽകരുതെന്ന് നിബന്ധന

ലോകമെമ്പാടുമുള്ള ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ പുനഃരാരംഭിച്ച് ഇന്ത്യ

വിവാഹദിനം ബ്യൂട്ടീഷന്റെ അടുത്ത് നിന്ന് മടങ്ങും വഴി വധുവിന് അപകടം; മുഹൂർത്തം തെറ്റാതെ ആശുപത്രിയിലെത്തി താലി കെട്ടി വരൻ

വിവാഹദിനം ബ്യൂട്ടീഷന്റെ അടുത്ത് നിന്ന് മടങ്ങും വഴി വധുവിന് അപകടം; മുഹൂർത്തം തെറ്റാതെ ആശുപത്രിയിലെത്തി താലി കെട്ടി വരൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies