Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

by Brave India Desk
Jun 24, 2026, 12:56 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

സംസ്ഥാനത്ത് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുള്ള വാഹന മോഡിഫിക്കേഷനുകൾക്ക് ഇനി മുതൽ അനുമതി ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി സി.പി. ജോൺ. ശബ്ദവും വെളിച്ചവും അമിതമായി വർധിപ്പിക്കുന്ന തരത്തിലുള്ളതോ, നിരത്തുകളിൽ മറ്റ് വാഹനങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിൽ തീ തുപ്പുന്ന തരത്തിലുള്ളതോ ആയ ഒരു പരിഷ്കരണങ്ങളും സംസ്ഥാനത്ത് അനുവദിക്കില്ലെന്നും മന്ത്രി കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച വിഷയത്തിൽ അടുത്ത 100 ദിവസത്തിനുള്ളിൽ വ്യക്തമായ തീരുമാനങ്ങളും പുതിയ ചട്ടങ്ങളും നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മിതമായ രീതിയിലുള്ളതും വാഹനത്തിന്റെ സുരക്ഷയെ ബാധിക്കാത്തതുമായ മാറ്റങ്ങൾ വരുത്തുന്നതിൽ തടസ്സമുണ്ടാകില്ലെങ്കിലും പരിഷ്കരണങ്ങൾ നടത്തുന്നവർക്ക് സ്വന്തമായി ഒരു പരിധി ഉണ്ടായിരിക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. നിയമലംഘനങ്ങളിൽ വലുതെന്നോ ചെറുതെന്നോ ഉള്ള വ്യത്യാസമില്ല. മോഡിഫിക്കേഷനുകൾക്ക് ഈടാക്കേണ്ട ചാർജുകളെയും പിഴകളെയും കുറിച്ചുള്ള വിപുലമായ ചർച്ചകൾ ഇപ്പോൾ മോട്ടോർ വാഹന വകുപ്പിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊല്ലം കൊട്ടാരക്കരയിൽ ടിപ്പർ ലോറി ഇടിച്ച് സ്കൂൾ കുട്ടിയടക്കം മൂന്ന് പേരുടെ ജീവൻ നഷ്ടപ്പെട്ട ദാരുണമായ അപകടത്തെക്കുറിച്ചും മന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. ഇത്തരം വൻ ദുരന്തങ്ങൾ ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പുമായി (MVD) സഹകരിച്ച് വരും ദിവസങ്ങളിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് സർക്കാർ തീരുമാനം. അപകടങ്ങൾ കുറയ്ക്കാൻ ടിപ്പർ ലോറികൾക്ക് സമയനിയന്ത്രണം ഏർപ്പെടുത്തുന്നതിനേക്കാൾ ഫലപ്രദം നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള കടുത്ത ശിക്ഷാനടപടികളാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൊട്ടാരക്കരയിലെ അപകടം നടന്നത് നിലവിൽ ടിപ്പറുകൾക്ക് നിയന്ത്രണമില്ലാത്ത സമയത്തായിരുന്നു. കേവലം രണ്ടോ മൂന്നോ മണിക്കൂർ കൂടി അധിക നിയന്ത്രണം ഏർപ്പെടുത്തിയാൽ, പിന്നീട് അനുമതിയുള്ള സമയങ്ങളിൽ ടിപ്പർ ഡ്രൈവർമാർ കൂടുതൽ മരണപ്പാച്ചിൽ നടത്താൻ ഇത് കാരണമാകും. ഇത് കൂടുതൽ അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയേ ഉള്ളൂ. അതുകൊണ്ട് സമയനിയന്ത്രണത്തിന് പിന്നാലെ പോകാതെ കടുത്ത നടപടികളിലൂടെ നിയമലംഘകരെ പൂട്ടാനാണ് നീക്കം. ഡ്രൈവർമാർ സ്വയം നിയന്ത്രണം പാലിച്ചാൽ മാത്രമേ ഇത്തരം ചോരക്കണ്ണീർ വീഴ്ത്തുന്ന അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കാൻ കഴിയൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

അതേസമയം, സംസ്ഥാനത്തെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലും മന്ത്രി സി.പി. ജോൺ നിലപാട് വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് യാതൊരുവിധ എതിർപ്പും അറിയിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. നിലവിൽ തങ്ങൾ മന്ത്രിസഭയുടെ ഭാഗമാണെന്നും അതുകൊണ്ടുതന്നെ സർക്കാരിന്റെ തീരുമാനങ്ങളിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നോട്ടുവെച്ച നിലപാട് എന്താണോ, അതുതന്നെയാണ് ശരിയെന്നും അക്കാര്യത്തിൽ മറ്റ് അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താലേഖകരോട് പറഞ്ഞു.

Tags: cp johnMVD
Share
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies