കോട്ടയം : കുഴിമന്തി കഴിച്ചതിനെ തുടർന്ന് നിരവധി പേർക്ക് ഭക്ഷ്യവിഷബാധ. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ആണ് സംഭവം. ഭക്ഷ്യവിഷബാധയെ തുടർന്ന് 16 പേരാണ് ചികിത്സ നേടിയിട്ടുള്ളത്.
26ാം മൈലിൽ പ്രവർത്തിക്കുന്ന ഫാസ് റെസ്റ്റോറന്റിൽ നിന്നു കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവിടെ നിന്നും ഭക്ഷണം കഴിച്ചവർക്ക് വൈകാതെ തന്നെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി കട അടച്ചു പൂട്ടിപ്പിച്ചു.
Discussion about this post