വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ലെന്നും നിയമ ഭേഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്നതെറ്റ് തിരുത്തുകയാണ് സര്‍ക്കാരെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ഏതെങ്കിലും ഒരു വിഭാഗത്തെലക്ഷ്യമിട്ടുള്ള നിയമ ഭേദഗതിയല്ലിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുസ്ലിങ്ങൾക്ക് എതിരായ നീക്കം കേന്ദ്രം നടത്തുന്നു എന്ന പ്രചരണത്തിനാണ് ചിലര്‍ശ്രമിക്കുന്നതെന്നും ഇത് തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി . മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്ത്എവിടെയും ആവർത്തിക്കില്ലെന്നും മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
നിയമ ഭേദഗതി നടത്തിയില്ലാരുന്നില്ലെങ്കിൽ ഏതു ഭൂമിയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നസാഹചര്യമുണ്ടാകുമായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് സർക്കാർ നിയമ ഭേദഗതിക്ക്തയാറായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post