ജമ്മുകശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 എടുത്തുകളയുന്ന ചരിത്രപരമായ തീരുമാനത്തിന് നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുളഅളയുടെ രഹസ്യ പിന്തുണ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തൽ. മുൻ റോ മേധാവി എ.എസ്. ദുലത്തിന്റെ പുതിയ പുസ്തകമായ ‘ദി ചീഫ് മിനിസ്റ്റർ ആൻഡ് ദി സ്പൈ’യിലാണ് ഈ വെളിപ്പെടുത്തൽ.
കേന്ദ്ര സർക്കാരിന്റെ നീക്കത്തെ ‘വഞ്ചന’ എന്നായിരുന്നു മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള വിശേഷിപ്പിച്ചത്. എന്നാൽ ഞങ്ങൾ സഹായിക്കുമായിരുന്നു (നിർദ്ദേശം പാസാക്കാൻ). എന്തുകൊണ്ടാണ് ഞങ്ങളെ വിശ്വാസത്തിലെടുക്കാതിരുന്നത്?’ എന്ന് ഫാറൂഖ് അബ്ദുള്ള ദുലത്തിനോട് ചോദിച്ചതായി പുസ്തകത്തിൽ പറയുന്നു.
ഫാറൂഖ് അബ്ദുള്ളയും അദ്ദേഹത്തിന്റെ മകനും നിലവിലെ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയും കേന്ദ്രത്തിന്റെ ചരിത്രപരമായ നീക്കത്തിന് ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂഡൽഹിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന അവസാന നിമിഷം വരെ ഇക്കാര്യം രഹസ്യമാക്കി വെച്ചു. എന്താണ് സംഭവിച്ചതെന്ന് ആർക്കും ഒരിക്കലും അറിയാൻ കഴിയില്ലെന്നും ദുലത്ത് പുസ്തകത്തിൽ പറയുന്നു.
പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ ഭാവനയിലൂന്നിയുള്ള കെട്ടുകഥകളാണെന്ന് പാർട്ടി വക്താവ് തൻവീർ സാദിഖ് വിശേഷിപ്പിച്ചു. ദുലത്ത് പ്രശസ്തനാകാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം ആരോപിച്ചു. .
Discussion about this post