നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌ക്കെതിരെ ഫത്വ പുറപ്പെടുവിച്ച് ഇസ്ലാമിക മതസംഘടന. ഉത്തർപ്രദേശിലെ സുന്നി മുസ്ലീം സംഘടനയുടേതാണ് നടപടി. ഓൾ ഇന്ത്യ മുസ്ലീം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റും ചഷ്‌മെ ദാറുൽ ഇഫ്തയുടെ ചീഫ് മുഫ്തിയുമായ മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവിയാണ് നടനെതിരെ ഫത്വ പുറപ്പെടുവിച്ചത്.വിജയ് ഒരു മുസ്ലീം വിരുദ്ധനാണെന്നും അദ്ദേഹത്തിന്റെ പശ്ചാത്തലവും മുൻകാല പ്രവർത്തനങ്ങളും ഇതു ശരിവക്കുന്നതാണെന്നും ഇയാൾ പറയുന്നു.
വിജയ് മദ്യപാനിയാണെന്നും മുസ്ലിം വിരോധിയാണെന്നും അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഷഹാബുദീൻ റസ്വി പറഞ്ഞു. മുസ്ലിം സമുദായത്തെ സിനിമകളിൽ തീവ്രവാദികളായി അവതരിപ്പിച്ചയാളാണെന്നും ഇഫ്താർ വിരുന്നിൽ വിജയ് ചൂതാട്ടക്കാരെയും മദ്യപാനികളെയും കൊണ്ടുവന്നുവെന്നും മുസ്ലിം ജമാഅത്ത് ആരോപിച്ചു.രാഷ്ട്രീയത്തിലേക്ക് കടക്കാൻ വിജയ് ദളപതി മുസ്ലീം വികാരങ്ങൾ ഉപയോഗിച്ചുവെന്നും മൗലാന റസ്വി പറഞ്ഞു.
മതപണ്ഡിതന്റെ വാക്കുകൾ
‘ദ ബീസ്റ്റ്’ എന്ന സിനിമയിൽ അദ്ദേഹം മുസ്ലീങ്ങളെയും മുഴുവൻ മുസ്ലീം സമൂഹത്തെയും ഭീകരതയുമായും തീവ്രവാദവുമായും ബന്ധിപ്പിച്ചിരിക്കുന്നു. സിനിമയിൽ, ദളപതി മുസ്ലീങ്ങളെ ‘രാക്ഷസന്മാരും’ ‘പിശാചുക്കളും’ ആയി കാണിക്കാൻ ശ്രമിക്കുന്നു. ഇപ്പോൾ അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ച് വോട്ട് ആഗ്രഹിക്കുന്നതിനാൽ, അദ്ദേഹം മുസ്ലീം പ്രീണനം നടത്തുകയാണ്.മദ്യപന്മാരെയും കുഴപ്പക്കാരെയും’ ഇഫ്താർ പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ട് വിജയ് റമദാന്റെ പവിത്രത നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ‘ഈ ആളുകൾ ഉപവസിക്കുകയോ ഇസ്ലാമിക ആചാരങ്ങൾ പിന്തുടരുകയോ ചെയ്തിരുന്നില്ല,’ അദ്ദേഹം പറഞ്ഞു, തമിഴ്നാട്ടിലെ സുന്നി മുസ്ലീങ്ങൾ ഈ വിഷയത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post