മരണപ്പെട്ട കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ജനമന:സാക്ഷി ഉണർത്താനും നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി നേടിക്കൊടുക്കാനും കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും ബിജെപി ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. യഥാർത്ഥ പ്രതികളെ രക്ഷപെടുത്തുവാൻ സി പി എമ്മിന്റെ ഉന്നത നേതാക്കളുടെ അവിഹിതമായ ഇടപെടലുണ്ടായിട്ടുണ്ട്. ഭരണാധികാരികളുടെ ഒത്താശയോടെ ചില ചെങ്കൽ ക്വാറികളുടെയും പാറമടകളുടെയും മുതലാളിമാർ നടത്തുന്ന നിയമവിരുദ്ധ മാഫിയ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ തെളിവുകളും രേഖകളും നവീൻ ബാബുവിന്റെ കൈവശം ഉണ്ടായിരുന്നു. അതെല്ലാം വെളിച്ചത്തു വന്നാൽ പലനേതാക്കളും കുടുങ്ങുമെന്ന് മനസിലാക്കിയതു കൊണ്ടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെ കളത്തിലിറക്കി നവീൻ ബാബുവിനെ വേട്ടയാടിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണരൂപം
ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട എഡിഎം നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലുള്ള വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിക്കുകയുണ്ടായി.നവീൻ ബാബു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും തന്ത്രപൂർവ്വം ആസൂത്രിതമായി കൊല ചെയ്തതാണെന്നും തങ്ങൾ ഉറച്ചു വിശ്വസിക്കുന്നതായി കുടുംബാംഗങ്ങൾ വ്യക്തമാക്കി.
സിബിഐ അന്വേഷണത്തിന് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചുവെന്നും അപേക്ഷ ഉടനെ പരിഗണനക്ക് വരുമെന്നും അവർ അറിയിച്ചു. യഥാർത്ഥ പ്രതികളെ രക്ഷപെടുത്തുവാൻസി പി എമ്മിന്റെ ഉന്നത നേതാക്കളുടെ അവിഹിതമായ ഇടപെടലുണ്ടായിട്ടുണ്ട്.ഭരണാധികാരികളുടെ ഒത്താശയോടെ ചില ചെങ്കൽ ക്വാറികളുടെയും പാറമടകളുടെയും മുതലാളിമാർ നടത്തുന്ന നിയമവിരുദ്ധ മാഫിയപ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ തെളിവുകളും രേഖകളും നവീൻ ബാബുവിന്റെ കൈവശം ഉണ്ടായിരുന്നു. അതെല്ലാം വെളിച്ചത്തു വന്നാൽ പലനേതാക്കളും കുടുങ്ങുമെന്ന് മനസിലാക്കിയതു കൊണ്ടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെ കളത്തിലിറക്കി നവീൻ ബാബുവിനെ വേട്ടയാടിയത്.
ഇൻക്വസ്റ്റും എഫ് ഐ ആറും വളരെ വൈകിയാണ് തയ്യാറാക്കിയത്.അടുത്ത് ആശുപത്രിയുണ്ടായിട്ടും അങ്ങകലെ പാർട്ടി ഭരണത്തിലുള്ള ആശുപത്രിയിൽ ബന്ധു ക്കൾ എത്തുംമുമ്പ് പോസ്റ്റ്‌മോർട്ടം നടത്തി. ആന്തരാവയങ്ങളുടെ യോ കഴിച്ച ഭക്ഷ്യ വസ്തുക്കളുടെ യോ ലാബ് ടെസ്റ്റ് നടത്തിയില്ല. വീഡിയോയും പകർത്തിയില്ല. സംഭവ സ്ഥലവുമായി ബന്ധപ്പെട്ട ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറകളും സംഭവവുമായി ബന്ധപ്പെട്ടവരുടെ ഫോണും പരിശോധിച്ചിട്ടില്ല. 98, 500 രൂപ കൈകൂലി കൊടുത്തുവെന്ന് പരാതിപ്പെട്ട പ്രശാന്തിനെ ചോദ്യം ചെയ്തിട്ടില്ല. വസ്ത്രത്തിൽ കണ്ട രക്തക്കറയെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. നിയമപ്രകാരം പൂർത്തിയാക്കേണ്ട ഒരു നടപടിക്കും മുതിരാതെ ഏകപക്ഷീയമായി ആത്മഹത്യ എന്ന് വിധി എഴുതി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അന്വേഷണം വഴിതിരിച്ചു വിടുകയു മാണ് സർക്കാർ ചെയ്തത്. സമഗ്രമായ സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തു കൊണ്ടുവരാനാവൂ.വിശദമായ അന്വേഷണംവേണമെന്ന് കോടതി ആവശ്യപ്പെട്ടപ്പോൾ അതിന് തയ്യാറാകാതെ വളരെ തിടുക്കത്തിൽ കുറ്റപത്രം സമർപ്പിച്ചു. ഇരയായവരുടെ താല്പര്യം സംരക്ഷിക്കാൻ ബാധ്യതയുള്ള പ്രോസിക്യൂഷൻ പ്രതികളുടെ രക്ഷകരാവുന്നത്
നീതിന്യായ വ്യവസ്ഥയുടെ ധ്വംസനമാണ്.
കൊന്നവരേയും കൊല്ലിച്ചവരേയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ആദ്യ സമയത്ത് മരണത്തിൽ സംശയം പ്രകടിപ്പിച്ചവരും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമുണ്ടെന്നു പ്രഖ്യാപിച്ച വരുമായ സി പി എം നേതാക്കൾ ഇപ്പോൾ മിണ്ടുന്നില്ല. കുടുംബത്തിന്റെ ആക്ഷേപവും ആവലാതിയും കേൾക്കാൻ ഈ നേതാക്കളാരും ഇപ്പോൾ തയ്യാറല്ല. സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്റെ ശാസനക്ക് മുന്നിൽ ജില്ലാനേതാക്കളെല്ലാം മുട്ടുമടക്കി. ഈ വഞ്ചന തുറന്ന് കാട്ടാനും ബഹു ജനമന:സാക്ഷി ഉണർത്താനുംനവീൻ ബാബുവിന്റെ കുടുംബത്തിന് നീതി നേടിക്കൊടുക്കാനും കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും ബിജെപി ഏതറ്റം വരെയും പോകും.









Discussion about this post