കെഎസ്ഇബിയുടെ പിടിച്ചുപറിയിൽ സാധാരണക്കാർ പൊറുതിമുട്ടുന്നു. ആയുറിൽ ബിജെപി നേതാവിന്റെ വീട്ടിലെ ബിൽ തുക കണ്ട് വീട്ടമ്മ ബോധംകെട്ടു വീണു. ബിജെപി നേതാവ് പെരപ്പയം സുഭാഷിന്റെ വീട്ടിലാണ് 90,000 രൂപയുടെ ഭീമമായ ബിൽ കെഎസ്ഇബി ആയുർ സെക്ഷൻ അധികൃതർ നൽകിയത്. കിലോവാട്ട് കണക്കിന് വൈദ്യുതി ഉപയോഗിക്കുന്ന ഫാക്ടറികൾക്ക് പോലും വരാത്ത തുക ഒരു സാധാരണ വീടിന് വന്നത് കണ്ടാണ് കുടുംബം അമ്പരന്നത്.
ബിൽ തുക കേട്ടയുടൻ സുഭാഷിന്റെ ഭാര്യ ബോധരഹിതയായി വീഴുകയായിരുന്നു. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസങ്ങളിൽ മിതമായ തുക മാത്രം ബിൽ വന്നിരുന്ന സ്ഥാനത്താണ് പെട്ടെന്ന് 90,000 രൂപയുടെ ‘ഷോക്ക്’ അധികൃതർ നൽകിയത്. ഇത് കെഎസ്ഇബിയുടെ അനാസ്ഥയാണോ അതോ രാഷ്ട്രീയമായ പകപോക്കലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് നാട്ടുകാർ ആരോപിക്കുന്നു.
മീറ്റർ റീഡിംഗിലെ പിഴവോ അല്ലെങ്കിൽ കെഎസ്ഇബിയുടെ സോഫ്റ്റ്‌വെയർ തകരാറോ ആകാം ഇത്രയും വലിയ തുക വരാൻ കാരണമെന്നാണ് ആരോപണം.അമിത വൈദ്യുതി നിരക്ക് ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുന്ന കെഎസ്ഇബി നയത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
അഴിമതിയിൽ മുങ്ങിനിൽക്കുന്ന കെഎസ്ഇബി സാധാരണക്കാരന്റെ പോക്കറ്റടിക്കുകയാണെന്ന് ബിജെപി പ്രാദേശിക നേതൃത്വം ആരോപിച്ചു. സംഭവത്തിൽ ശക്തമായ പരാതിയുമായി കുടുംബം കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയറെ സമീപിച്ചിട്ടുണ്ട്. തെറ്റായ ബിൽ തിരുത്തുന്നത് വരെ പണം അടയ്ക്കില്ലെന്ന നിലപാടിലാണ് കുടുംബം.













Discussion about this post