ന്യൂസിലൻഡിനെതിരായ പരമ്പര ആവേശകരമായി തുടരുന്നതിനിടെ, ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്ററെ തിരഞ്ഞെടുക്കാനുള്ള ‘ലാസ്റ്റ് മാൻ സ്റ്റാൻഡിംഗ്’ചലഞ്ചിൽ വിരാട് കോഹ്‌ലിയെക്കാൾ മുൻതൂക്കം രോഹിത് ശർമ്മയ്ക്ക് നൽകി ആർസിബി താരം ജിതേഷ് ശർമ്മ.
ക്രിക് ട്രാക്കർ സംഘടിപ്പിച്ച രസകരമായ ഒരു അഭിമുഖത്തിലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ കൂടിയായ ജിതേഷ് ശർമ്മ തന്റെ പ്രിയപ്പെട്ട താരങ്ങളെ തിരഞ്ഞെടുത്തത്. പല പ്രമുഖ താരങ്ങളെയും മറികടന്ന് ഒടുവിൽ രോഹിത് ശർമ്മയാണ് ജിതേഷിന്റെ പട്ടികയിൽ ഒന്നാമതെത്തിയത്.
അഭിഷേക് ശർമ്മയും ഗൗതം ഗംഭീറും തമ്മിലുള്ള പോരാട്ടത്തിൽ ജിതേഷ് അഭിഷേകിനെ തിരഞ്ഞെടുത്തു. പിന്നാലെ വന്ന പേരുകളായ വീരേന്ദർ സേവാഗ്, യുവരാജ് സിംഗ്, കെ.എൽ രാഹുൽ എന്നിവരെക്കാൾ മികച്ച ബാറ്ററായി ജിതേഷ് കണ്ടത് അഭിഷേകിനെയാണ്.
ശേഷം ഹാർദിക് പാണ്ഡ്യ വന്നതോടെ അഭിഷേകിനെ മാറ്റി. പിന്നാലെ എം.എസ്. ധോണിയെക്കാളും മികച്ച ടി20 ബാറ്ററായി ഹാർദിക്കിനെ ജിതേഷ് തിരഞ്ഞെടുത്തു. അധികം വൈകാതെ ഹാർദിക്കിന് പകരം സൂര്യകുമാർ യാദവിനെ ജിതേഷ് തിരഞ്ഞെടുത്തു. സൂര്യകുമാറിനെ മാറ്റിക്കൊണ്ട് രോഹിത് ശർമ്മയെ തിരഞ്ഞെടുത്ത ജിതേഷിന് മുന്നിൽ അവസാന ചോദ്യം വന്നത് ‘രോഹിത്തോ അതോ വിരാട് കോഹ്‌ലിയോ?’ എന്നായിരുന്നു. അവിടെ തെല്ലും സംശയമില്ലാതെ ജിതേഷ് രോഹിത് ശർമ്മയുടെ പേര് ഉറപ്പിച്ചു.













Discussion about this post