മസ്‌കറ്റ്: ഒമാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രണ്ട് കുട്ടികള്‍ കൂടി കൊല്ലപ്പെട്ടു.ഇതോടെ മരണസംഖ്യ ഏഴായി .ഒഴുക്കില്‍ പെട്ട ഒരു ആണ്‍കുട്ടിയുടെ മൃതദേഹം അല്‍ ഖബൂറയില്‍ കണ്ടെത്തി. വാദി ബനി ഖാലിദില്‍ വീടിന്റെ ചുമരിടിഞ്ഞ് വീണ് ഒരു പെണ്‍കുട്ടിയും മരിച്ചു, മുദൈബി, റുസ്താഖ്, ബുറൈമി, നിസ്വ എന്നിവിടങ്ങളിലാണ് മരണമുണ്ടായിരിയ്ക്കുന്നത്. തലസ്ഥാനമായ മസ്‌കറ്റിലും നാശനഷ്ടങ്ങളുണ്ടായി.
Discussion about this post