മാസങ്ങൾക്ക് മുൻപാണ് തന്റെ കുഞ്ഞിന്റെ അച്ഛൻ ശതകോടീശ്വരനായ ഇലോൺ മസ്‌കാണെന്ന് വെളിപ്പെടുത്തി അമേരിക്കൻ എഴുത്തുകാരി ആഷ്‌ലി സെന്റ് ക്ലെയർ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം അവർ, മസ്‌ക് സ്ത്രീകൾക്ക് ബീജം വാഗ്ദാനം ചെയ്യുന്നതായും പറഞ്ഞിരുന്നു. കുട്ടികളുടെ സൈന്യം ഉണ്ടാക്കാനാണ് മസ്‌ക് ശ്രമിക്കുന്നതെന്നും ആഷ്‌ലി പറഞ്ഞു. ഇപ്പോഴിതാ മസ്‌കിന്റെയും തന്റെയും കുഞ്ഞായ റോമുലസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ആഷ്‌ലി.
കുഞ്ഞിനെ കുറിച്ചുള്ള കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ മസ്‌ക് തുടക്കത്തിൽ തനിക്ക് 128 കോടി രൂപ വാഗ്ദാനം ചെയ്തെന്നും എന്നാൽ താനത് നിരസിച്ചെന്നും ആഷ്ലി വ്യക്തമാക്കി.2023 മെയ് മാസത്തിലാണ് മസ്‌ക് ആദ്യമായി ‘എക്സി’ലൂടെ ബന്ധപ്പെട്ടത്. അവരുടെ ബന്ധം വളരെ വേഗത്തിൽതന്നെ കുട്ടികളുണ്ടാക്കുന്ന ചർച്ചകളിലേക്ക് വളർന്നെന്നും ആഷ്ലി പറയുന്നു. പുതുവത്സരാഘോഷത്തിനായുള്ള യാത്രയ്ക്കിടെ താൻ ഇപ്പോൾ ഗർഭം ധരിക്കാനാവുന്ന സാഹചര്യത്തിലാണെന്ന് ആഷ്ലി മസ്‌കിനോട് പറഞ്ഞതായും ‘അങ്ങനെയാണെങ്കിൽ നമ്മൾ എന്തിനാണ് കാത്തിരിക്കുന്നത്?’ എന്ന് മസക് മറുപടി നൽകി.
സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കണമെന്നായിരുന്നു മസ്‌കിന്റെ ആവശ്യം. സാധാരണ പ്രസവം കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെ പരിമിതപ്പെടുത്തുമെന്ന് മസ്‌ക് വിശ്വസിച്ചിരുന്നു. മകന്റെ ചേലാകർമ്മം ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ജൂതമത വിശ്വാസിയായ താൻ അതിനായി വാശി പിടിച്ചുവെന്നും ആഷ്ലി പറയുന്നു. ജനന സർട്ടിഫിക്കറ്റിൽനിന്ന് തന്റെ പേര് ഒഴിവാക്കുന്നത് ഉൾപ്പെടെ മകന്റെ ജനനം രഹസ്യമാക്കി വെയ്ക്കുന്നതിന് 128 കോടി രൂപയ്ക്കൊപ്പം പ്രതിമാസം 85 ലക്ഷം രൂപയും മസ്‌ക് വാഗ്ദാനം ചെയ്തിരുന്നുവത്രേ.
ജനന സർട്ടിഫിക്കറ്റിൽനിന്ന് തന്റെ പേര് ഒഴിവാക്കുന്നത് ഉൾപ്പെടെ മകന്റെ ജനനം രഹസ്യമാക്കി വെയ്ക്കുന്നതിന് 128 കോടി രൂപയ്ക്കൊപ്പം പ്രതിമാസം 85 ലക്ഷം രൂപയും വാഗ്ദാനം ചെയ്തിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്
Discussion about this post