ന്യൂഡൽഹി: ഇന്ത്യയ്ക്ക് രണ്ട് ബുള്ളറ്റ് ട്രെയിനുകൾ സമ്മാനമായി നൽകാൻ ഒരുങ്ങി ജപ്പാൻ. രണ്ട് സെറ്റ് ഷിൻകാൻസെൻ ട്രെയിനുകളാണ് ഇന്ത്യയ്ക്ക് സൗജന്യമായി നൽകുന്നത്. ഇ5, ഇ3 സീരീസുകളിൽ നിന്നുള്ള ഓരോ ട്രെയിൻ സെറ്റുകൾ 2026ന്റെ തുടക്കത്തിൽ ഇന്ത്യയിലെത്തിക്കുമെന്നാണ് ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിശോധനാ ഉപകരണങ്ങൾ ഘടിപ്പിച്ചാകും ഇവ ഇന്ത്യയിലെത്തുക
നിർമ്മാണം പുരോഗമിക്കുന്ന മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയുടെ പരിശോധനയ്ക്കും വിലയിരുത്തലുകൾക്കും ഇത് സഹായകരമാകും. ഉയർന്ന താപനില, പൊടിപടലങ്ങൾ തുടങ്ങിയ ഇന്ത്യയുടെ പാരിസ്ഥിതിക വെല്ലുവിളികളുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ശേഖരിക്കാനാണ് ഇവ പ്രധാനമായും ഉപയോഗിക്കുക
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ഉച്ചകോടിക്കായി ജപ്പാൻ സന്ദർശിക്കുമ്പോൾ ബുള്ളറ്റ് ട്രെയിനുമായി ബന്ധപ്പെട്ട് കൂടുതൽ കരാറുകളിൽ ഒപ്പുവെച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Discussion about this post