ലോകാവസാനത്തെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിട്ട് കാലം കുറേയായി. ഇത് അവസാനിക്കണമെങ്കിൽ ലോകം അവസാനിക്കണം എന്ന സ്ഥിതിയായി. ഓരോ കാലഘട്ടത്തിലും ഭൂമിയുടെ ഇനിയുള്ള ആയുസ് ലോകത്തിന്റെ ഭാവി എല്ലാം ചർച്ചയാവാറുണ്ട്. ഓരോ തവണ പുതിയ പഠനങ്ങൾ വരുമ്പോഴും ഏറെ കൗതുകത്തോടെയും അൽപ്പം ആശങ്കയോടെയും ആളുകളത് ശ്രവിക്കും.
ഭൂമിയുടെ ദിനങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന സൂചനയാണ് പുതിയ വെളിപ്പെടുത്തലിൽ ശാസ്ത്രജ്ഞർ നൽകുന്നത്. ഭൂമി നശിക്കാൻ ഇനി ബാക്കിയുള്ളത് എണ്ണപ്പെട്ട വർഷങ്ങൾ മാത്രമാണെന്നും വെളിപ്പെടുത്തുന്നു. മനുഷ്യന്റെ സ്വാർത്ഥതാത്പര്യങ്ങളും ചെയ്തികളും ഭൂമിയെ അതിന്റെ നാശത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. വർധിച്ചുവരുന്ന ആഗോള താപനവും അടിക്കടിയുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനവും പ്രകൃതിദുരന്തങ്ങളുമെല്ലാം ഭൂമിയുടെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്നതിന്റെ സൂചനയാണ്. ഭൂമി ഇല്ലാതാകാൻ എത്ര വർഷങ്ങൾ എടുക്കുമെന്നും ശാസ്ത്രജ്ഞർ കണക്കാക്കിയിട്ടുണ്ട്.
ജപ്പാനിലെ ടോഹോ സർവകലാശാലയിലെ ഗവേഷകരുമായി സഹകരിച്ച് നാസയിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിലാണ് ലോകാവസാനത്തെ കുറിച്ച് പരാമർശമുള്ളത്. സൂപ്പർ കമ്പ്യൂട്ടറുകളും വിവിധ ഗണിതശാസ്ത്ര മോഡലുകളും ഉപയോഗപ്പെടുത്തിയാണ് ഗവേഷണം നടത്തിയിരിക്കുന്നത്. ഇതിൽ ഭൂമിയുടെ ആയുസ്സ് ഇനിയെത്രയായിരിക്കുമെന്നും അവർ നിർണയിച്ചു. ഒരു ബില്യൺ വർഷത്തിനപ്പുറത്തേക്ക് ഭൂമിക്ക് ആയുസ്സ് ഉണ്ടാകില്ലെന്നാണ് ഗവേഷകരുടെ കണ്ടെത്തലുകൾ നൽകുന്ന സൂചന.
ഭൂമിയിൽ ജീവന്റെ ശേഷിപ്പ് ഇല്ലാതാകുന്നത് സൂര്യൻ മൂലമായിരിക്കുമെന്നും ഗവേഷകർ വിശ്വസിക്കുന്നു. സൂര്യന്റെ താപോർജം അത്രത്തോളം തീവ്രമാകും. ഭൂമി ഉൾപ്പെടെ ചുറ്റുമുള്ള ഗ്രഹങ്ങളെല്ലാം അതിൽ ഇല്ലാതാകും.സൗരകൊടുംങ്കാറ്റുകളുടെ ഫലമായുണ്ടാകുന്ന അന്തരീക്ഷത്തിലെ മാറ്റങ്ങൾ ഓക്സിജന്റെ അളവ് കൂടുതൽ കുറയ്ക്കുമെന്നും നാസ പറയുന്നു.
ഏകദേശം 999,999,996 വർഷത്തിനുള്ളിൽ ഭൂമിയിൽ ജീവൻ ദുഷ്‌കരമാകും. 1,000,002,021 ആകുമ്പോഴേക്കും ഭൂമിയിലെ ജീവന്റെ എല്ലാ അടയാളങ്ങളും അപ്രത്യക്ഷമാകുമെന്നും നാസ വെളിപ്പെടുത്തുന്നു.
Discussion about this post