ന്യൂഡൽഹി : യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ എത്തും. ഏപ്രിൽ 21 മുതൽ 24 വരെ ആണ് ജെ ഡി വാൻസിന്റെ ഇന്ത്യ സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം പ്രധാനപ്പെട്ട ചർച്ചകൾ നടത്തും. യുഎസ്-ഇന്ത്യ വ്യാപാര കരാർ ഉൾപ്പെടെയുള്ള ചർച്ചയാകും എന്നാണ് സൂചന.
കുടുംബസമേതം ആണ് യുഎസ് വൈസ് പ്രസിഡന്റിന്റെ ഇന്ത്യയിലേക്കുള്ള യാത്ര. ഇന്ത്യക്കാരിയായ ഭാര്യ ഉഷ വാൻസും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. വാൻസിന്റെ മൂന്ന് മക്കളായ ഇവാൻ, വിവേക്, മകൾ മിറാബെൽ എന്നിവരും ഈ യാത്രയിൽ വൈസ് പ്രസിഡണ്ടിനോടൊപ്പം ഉണ്ടാകും എന്നും സൂചനയുണ്ട്. ഔദ്യോഗിക പരിപാടികൾക്ക് പുറമേ ജയ്പൂരിലേക്കും ആഗ്രയിലേക്കും സന്ദർശനങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യാ സന്ദർശനത്തിൽ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) മൈക്ക് വാൾട്ട്സും വൈസ് പ്രസിഡണ്ടിനോടൊപ്പം ഉണ്ടാകുമെന്ന് സൂചനയുണ്ട്. ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയിൽ പ്രഖ്യാപിച്ച ഉഭയകക്ഷി വ്യാപാര കരാറിന്റെ അടുത്തഘട്ട ചർച്ചകൾ ജെ ഡി വാൻസിന്റെ സന്ദർശന വേളയിൽ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.
Discussion about this post