റാഞ്ചി: ഝാർഖണ്ഡിലെ ബൊക്കാറോ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. ലുഗു മലനിരകളിൽ സിആർപിഎഫും പോലീസും ചേർന്ന് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. പുലർച്ചെ 5:30ന് ലാൽപാനിയ പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
മാവോവാദികളിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. എ.കെ. സീരിസിൽപ്പെടുന്ന റൈഫിൾ, പിസ്റ്റൽ, എസ്എൽആർ മൂന്ന് ഇൻസാസ് റൈഫിൾ എന്നിവ ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തതായാണ് വിവരം. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
തലക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന വിവേക് എന്ന മാവോവാദിയും കൊല്ലപ്പെട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post