വത്തിക്കാൻ സിറ്റി : കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിട്ടുള്ളത്. നിരവധി ലോക രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ സുപ്രധാന വ്യക്തിത്വങ്ങൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം നടത്തുന്നത്. നാളെ രാവിലെ പ്രാദേശിക സമയം ഒമ്പത് മണി മുതൽ പൊതുദർശനം ആരംഭിക്കും. ഇന്നലെ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ വിടവാങ്ങിയത്.
11 വർഷം കത്തോലിക്കാ സഭയെ നയിച്ച ശേഷം 88 വയസ്സിലാണ് ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തത്. ലാറ്റിൻ അമേരിക്കയിൽ നിന്നുമുള്ള ആദ്യ മാർപാപ്പയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. 1936 ഡിസംബർ ഏഴിന് അർജന്‍റീനയിലെ ബ്യുണസ് ഏറീസിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266-മത്തെ മാർപ്പാപ്പ ആയിരുന്നു ഫ്രാൻസിസ് മാർപാപ്പ.
Discussion about this post