ശ്രീനഗർ : ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരനിൽ നടന്ന ആക്രമണത്തിന്റെ വിവരങ്ങൾ തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. സൗദി അറേബ്യ സന്ദർശനത്തിലുള്ള മോദി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞു. ഈ വിഷയം ചർച്ച ചെയ്യുന്നതിനായി അമിത് ഷാ ഉന്നത തലയോഗം വിളിച്ചു.
പഹൽഗാം ആക്രമണത്തിൽ 12 വിനോദസഞ്ചാരികൾക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജസ്ഥാനിൽ നിന്നും എത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് റിസോർട്ടിൽ വെടിവെപ്പ് നടന്നത്. ആക്രമണത്തിന് മുൻപ് വിനോദസഞ്ചാരികളുടെ പേരും മതവും ചോദിച്ച ശേഷം ആയിരുന്നു തീവ്രവാദികൾ ആക്രമണം നടത്തിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രിയോട് എത്രയും പെട്ടെന്ന് സംഭവ സ്ഥലം സന്ദർശിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം, ആക്രമണത്തിൽ ജമ്മു കശ്മീർ എൽജി മനോജ് സിൻഹയും മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ദുഃഖം രേഖപ്പെടുത്തി. ഉടൻ തന്നെ ശ്രീനഗറിലേക്ക് പുറപ്പെടുമെന്ന് ഒമർ അബ്ദുള്ള അറിയിച്ചു.
Discussion about this post