ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ വേദന വിട്ടുമാറും മുൻപേ വിഷം തുപ്പി വയനാട് എം പി പ്രിയങ്ക വാദ്രയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര. ഹിന്ദുത്വത്തെ കുറിച്ച് മാത്രം സർക്കാർ സംസാരിക്കുമ്പോൾ ന്യൂനപക്ഷം അരക്ഷിതരാകുന്നുവെന്ന് റോബർട്ട് വാദ്ര കുറ്റപ്പെടുത്തി.
രാജ്യത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ വേർതിരിവുണ്ടായിട്ടുണ്ട്. മതം തിരിച്ചറിഞ്ഞ് കൊല നടത്തിയതിന്റെ കാരണം മറ്റൊന്നല്ല, പ്രധാനമന്ത്രിക്കുള്ള സന്ദേശമെന്നും വാദ്ര പറഞ്ഞു.
വാദ്രയുടെ പരാമർശം വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. അനവസരത്തിൽ ഉണ്ടായ പരാമർശമെന്നും, ഇതിലൂടെ അദ്ദേഹത്തിന്റെ യഥാർത്ഥ സ്വഭാവം ആണ് പുറത്ത് വന്നതെന്നും വിമർശനം ഉയരുന്നുണ്ട്.
Discussion about this post