പഹല്‍ഗാം ഭീകരാക്രമണത്തിന്റെ വേദന മറച്ചുവെയ്ക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്‍റെ ആത്മാവിനേറ്റ മുറിവാണെന്നും ഈ ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ കിട്ടുമെന്നും നരേന്ദ്രമോദി പറഞ്ഞു. ഒരു മിനിറ്റ് മൗനംആചരിച്ച ശേഷമാണ് പ്രധാനമന്ത്രി തന്‍റെ പ്രസംഗം ആരംഭിച്ചത്.
അക്രമികൾക്ക് അവർക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത ശിക്ഷ നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ബാക്കിയുള്ള ഭീകരവാദികളെ കൂടി മണ്ണിൽ മൂടാൻ സമയമായിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കൂടെ നില്‍ക്കുന്ന എല്ലാ രാജ്യങ്ങൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഇന്ത്യയുടെ കൂടെ നില്‍ക്കുന്നുവെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. പ്രസംഗത്തില്‍ പാകിസ്താനെ പ്രധാനമന്ത്രി പരോക്ഷമായി പരാമര്‍ശിച്ചു. ഭീകരതയ്ക്ക്പിന്തുണ നല്‍കുന്നവരെയും ശിക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post